Connect with us

കേരളം

എസ്എസ്എല്‍സി പരീക്ഷ; പുനര്‍ മൂല്യനിര്‍ണയത്തിന് 17 മുതല്‍ അപേക്ഷിക്കാം

Untitled design 2021 07 14T151659.149

എസ്എസ്എല്‍സി പുനര്‍മൂല്യനിര്‍ണയത്തിന് വിദ്യാർത്ഥികൾക്ക് ഈ മാസം 17 മുതല്‍ അപേക്ഷിക്കാം. അവസാന തീയതി 23 ആണ്. സേ പരീക്ഷ തീയതി സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്ന് എസ്എസ്എല്‍സി ഫലം പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ റെക്കോര്‍ഡ് വിജയമാണ്. 4,19,651 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 99.47 ശതമാനമാണ് വിജയം. വിജയശതമാനം 99 കടക്കുന്നത് ഇതാദ്യമാണ്. 1,21,318 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടി. കഴിഞ്ഞ വര്‍ഷം 41,906 പേരാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയത്.

ഇത്തവണ എ പ്ലസ് ഗ്രേഡ് ലഭിച്ചതില്‍ 79,412 ന്റെ വര്‍ധന രേഖപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. 2214 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 4,21,887 പേരാണ് പരീക്ഷ എഴുതിയത്കഴിഞ്ഞ വര്‍ഷം 98.82 ശതമാനമായിരുന്നു വിജയ ശതമാനം. 0.65 ശതമാനത്തിന്റെ വര്‍ധനയാണ് ഈവര്‍ഷം വിജയശതമാനത്തില്‍ ഉണ്ടായത്.

ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള റവന്യൂ ജില്ല കണ്ണൂരാണ്. 99.85 ശതമാനം. ഏറ്റവും കുറവ് വയനാട്. 98.13ശതമാനം. ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല പാലയാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് കിട്ടിയത് മലപ്പുറത്താണ്്. ഗള്‍ഫില്‍ പരീക്ഷ എഴുതിയ 97.03 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം21 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version