Connect with us

കേരളം

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ; തിരഞ്ഞെടുക്കാൻ അധികചോദ്യങ്ങൾ

Published

on

exam hall

എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകൾക്ക് ഇത്തവണ തിരഞ്ഞെടുക്കാൻ അധികചോദ്യങ്ങൾ അനുവദിക്കും. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ചോദ്യങ്ങൾ തിരഞ്ഞെടുക്കാനും ഉത്തരമെഴുതാനും അവസരമൊരുക്കുന്ന വിധമാണിത്.

ചോദ്യങ്ങളുടെ എണ്ണംകൂടും. ചോദ്യങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് പരീക്ഷയുടെ ആരംഭത്തിലുള്ള സമാശ്വാസ സമയം (കൂൾ ഓഫ് ടൈം) വർധിപ്പിക്കാൻ തീരുമാനിച്ചത്. ഇതിനായി മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി പരീക്ഷ അഞ്ച് മിനിറ്റ് നേരേത്ത ആരംഭിക്കും. എസ്.എസ്.എൽ.സി പരീക്ഷ 1.45ന് തുടങ്ങിയിരുന്നത് ഈ വർഷം 1.40ന് ആയിരിക്കും. വർധിപ്പിച്ച അഞ്ച് മിനിറ്റ് കൂടി ഉൾപ്പെടുത്തി 15 മിനിറ്റിന് പകരം 20 മിനിറ്റായിരിക്കും സമാശ്വാസസമയം. പ്ലസ് ടു പരീക്ഷയും 9.45ന് പകരം 9.40ന് തുടങ്ങും.

Also read: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും

തെരഞ്ഞെടുത്ത് ഉത്തരം എഴുതാനുള്ള ചോദ്യങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നതോടെ ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ചോദ്യേപപ്പറുകളുടെ വലുപ്പം കൂടും. നിലവിൽ ഇംഗ്ലീഷ് ഉൾപ്പെടെ ഭാഷാവിഷയങ്ങൾക്ക് നാല് ഷീറ്റിൽ എട്ട് പുറം വരെ ഉള്ള ചോദ്യേപപ്പറുകളാണുള്ളത്. ഇത്തവണ അതിൽ ഒതുക്കാനാകില്ല. ആകെ ഉത്തരം എഴുതേണ്ട ചോദ്യങ്ങൾക്ക് ഇരട്ടി ചോദ്യങ്ങൾ ഉൾപ്പെടുത്താനാണ് എസ്.സി.ഇ.ആർ.ടിയും കരിക്കുലം സബ്കമ്മിറ്റിയും ശിപാർശ ചെയ്തത്. അഞ്ച് ചോദ്യത്തിന് ഉത്തരമെഴുതണമെങ്കിൽ 10 ചോദ്യങ്ങൾ നൽകും. ഇതിൽ പകുതിയും പരീക്ഷക്ക് ഉൗന്നൽ നൽകുന്ന 40 ശതമാനം പാഠഭാഗങ്ങളിൽ നിന്നായിരിക്കും.

മാതൃകാചോദ്യങ്ങൾ തയ്യാറാക്കി വിദ്യാഭ്യാസവകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കും. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കു നൽകേണ്ട പ്രത്യേക പിന്തുണയെക്കുറിച്ച് പിന്നീട് മാർഗനിർദേശങ്ങൾ നൽകും. കോവിഡ് കാലത്തെ സ്കൂൾപ്രവർത്തനത്തെക്കുറിച്ചും പരീക്ഷയെക്കുറിച്ചും രക്ഷിതാക്കൾക്കു ധാരണയുണ്ടാക്കാൻ ക്ലാസ് അടിസ്ഥാനത്തിൽ രക്ഷിതാക്കളുടെ യോഗം വിളിക്കും.

പ​രീ​ക്ഷ​യി​ൽ ഊ​ന്ന​ൽ ന​ൽ​കേ​ണ്ട പാ​ഠ​ഭാ​ഗ​ങ്ങ​ൾ തീ​രു​മാ​നി​ക്കാ​നു​ള്ള വി​ഷ​യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ശി​ൽ​പ​ശാ​ല 28, 29 തീ​യ​തി​ക​ളി​ൽ എ​സ്.​സി.​ഇ.​ആ​ർ.​ടി​യി​ൽ ന​ട​ക്കും. മാ​തൃ​കാ ചോ​ദ്യപേ​പ്പ​റും ശി​ൽ​പ​ശാ​ല​യി​ൽ ത​യാ​റാ​ക്കും. 30ന​കം ഇ​തി​ന്​ അ​ന്തി​മ​രൂ​പം ന​ൽ​കി ഉൗ​ന്ന​ൽ ന​ൽ​കു​ന്ന പാ​ഠ​ഭാ​ഗ​ങ്ങ​ളു​ടെ വി​വ​രം 31ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.

എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രായോഗികപരീക്ഷകൾ എഴുത്തുപരീക്ഷയ്ക്കുശേഷം നടക്കും. എഴുത്തുപരീക്ഷയ്ക്കുശേഷം തയ്യാറെടുപ്പിനായി ഒരാഴ്ച സമയം അനുവദിക്കും.

ഫലത്തിൽ ഇത്തവണത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു ചോദ്യേപപ്പറുകൾ ബുക്ക്ലെറ്റിന് സമാനമായിരിക്കും എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version