Connect with us

കേരളം

ഈ വർഷം എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍; ലഭിക്കാൻ ചെയ്യേണ്ടത് ഇങ്ങനെ

Published

on

ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ ജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ നിന്ന് ലഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പരീക്ഷാഭവനാണ് എസ്എസ്എൽഎസി സർട്ടിഫിക്കറ്റ് ഡിജിറ്റലായി ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയത്. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണ്.

https://digilocker.gov.in എന്ന വെബ് സൈറ്റിലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ചാണ് ഡിജിലോക്കർ അക്കൗണ്ട് തുറക്കേണ്ടത്. ആദ്യമായി രജിസ്റ്റർ ചെയ്യാൻ ഡിജി ലോക്കറിന്റെ വെബ്‌സൈറ്റിൽ കയറി sign up എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് പേരും ജനനതീയതിയും (ആധാറിൽ നൽകിയിട്ടുള്ളത്, മറ്റ് വിവരങ്ങളായ ജൻഡർ, മൊബൈൽ നമ്പർ ആറക്ക പിൻനമ്പർ (ഇഷ്ടമുള്ള ആറക്ക ഡിജിറ്റ്), ഇ-മെയിൽ ഐ ഡി, ആധാർ നമ്പർ എന്നിവ കൊടുത്ത് സബ്മിറ്റ് ചെയ്യണം.

തുടർന്ന് ഈ മൊബൈൽ നമ്പറിലേയ്ക്ക് ലഭിക്കുന്ന ഒറ്റതവണ പാസ് വേർഡ് (OTP) കൊടുത്ത ശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർനെയിമും പാ‌സ് വേർഡും നൽകണം. എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭിക്കുന്നതിനായി ഡിജിലോക്കറിൽ ലോഗിൻ ചെയ്തശേഷം ‘Get more now’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

Education എന്ന സെക്ഷനിൽ നിന്ന് ‘Board of Public Examination Kerala’ തിരഞ്ഞെടുക്കണം. തുടർന്ന് ‘Class X School Leaving Certificate’ സെലക്ട് ചെയ്യുകയും തുടർന്ന് രജിസ്റ്റർ നമ്പറും വർഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദ്ദേശം അനുസരിച്ച് ചെയ്താൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭിക്കും.സംസ്ഥാന ഐടി മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേർണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഡിജി ലോക്കർ സംവിധാനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version