Connect with us

കേരളം

പ്രധാനധ്യാപകന്‍ സ്ഥാനം തെറ്റി ഒപ്പിട്ടു; 178 വിദ്യാര്‍ഥികളുടെ എസ്.എസ്.എല്‍.സി ബുക്ക് അസാധുവായി

Published

on

1603105358 1863342608 SSLCBOOK

എസ്.എ.ബി.ടി.എം തായിനേരി സ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ എസ്.എസ്.എല്‍.സി ബുക്ക് കൈകാര്യം ചെയ്തതില്‍ പ്രധാനാധ്യാപകനെതിരേ പരാതി. സ്‌കൂളില്‍ പരീക്ഷയെഴുതിയ 357 വിദ്യാര്‍ഥികളില്‍ 178 വിദ്യാര്‍ഥികളുടെ എസ്.എസ്.എല്‍.സി ബുക്കാണ് പ്രധാനാധ്യാപകന്‍ സ്ഥാനം തെറ്റി ഒപ്പിട്ട് അസാധുവാക്കിയത്.

ഇതുവരെയായിട്ടും വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. ഉപയോഗ്യ ശൂന്യമാക്കിയതാണ് ഇതു വൈകാന്‍ കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. എസ്.എസ്.എല്‍.സി ബുക്കുകള്‍ ഇയാള്‍ വീട്ടില്‍ കൊണ്ടുപോയാണ് ഒപ്പിട്ടതെന്നും പരീക്ഷ സെക്രട്ടറിയുടെ ഒപ്പിനു മുകളില്‍ ഹെഡ്മാസ്റ്റര്‍ ഒപ്പ് രേഖപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.

കൊറോണക്കാലമായതിനാല്‍ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി മാത്രം ഉപരിപഠനത്തിന് അയച്ചാല്‍ മതിയായിരുന്നു. അതില്‍ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റ് ആരും വാങ്ങിയിരുന്നില്ല. എന്നാല്‍ കുറച്ചു പേര്‍ക്ക് മാത്രം എസ്.എസ്.എല്‍.സി ബുക്ക് ലഭിച്ചത് ചില രക്ഷിതാക്കള്‍ ചോദ്യം ചെയ്തിരുന്നു. അപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കെ.എസ്.യു പയ്യന്നൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ആകാശ് ഭാസ്‌കരന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം17 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം19 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം20 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം21 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം22 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version