Connect with us

കേരളം

SSLC വിജയശതമാനത്തില്‍ മുന്നില്‍ കണ്ണൂര്‍ ജില്ല, കൂടുതല്‍ എ പ്ലസ് മലപ്പുറത്ത്

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ വിജയശതമാനത്തില്‍ മുന്നില്‍ കണ്ണൂര്‍ ജില്ല(99.94%). കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ്-4853. ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. വിഎച്ച്എസ്ഇ വിജയശതമാനം -99.9 ആണ്

0.44 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ആകെ 419128 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 4,17,864 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. അടുത്ത SSLC പരീക്ഷ മാർച്ച് 4 ന് തുടങ്ങുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.68604 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും A+ നേടി. കഴിഞ്ഞ വർഷത്തേക്കാൾ 24241 അധികമാണിത്.

SSLC പരീക്ഷാ ഫലമറിയാനുള്ള വെബ്സൈറ്റുകൾ

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ PRD LIVE മൊബൈൽ ആപ്പിലും www.prd.kerala.gov.in, https://results.kerala.gov.in, https://examresults.kerala.gov.in, https://pareekshabhavan.kerala.gov.in, https://results.kite.kerala.gov.in, https://sslcexam.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും ലഭിക്കും.

എസ് എസ് എൽ സി (എച്ച് ഐ) ഫലം http://sslchiexam.kerala.gov.in ലും ടി എച്ച് എസ് എൽ സി (എച്ച് ഐ) ഫലം http:/thslchiexam.kerala.gov.in ലും ടി എച്ച് എസ് എൽ സി ഫലം http://thslcexam.kerala.gov.in ലും എ എച്ച് എസ് എൽ സി ഫലം http://ahslcexam.kerala.gov.in ലും ലഭിക്കും.

മൊബൈലിലൂടെ എങ്ങനെ ഫലം അറിയാം?

ആന്‍ഡ്രോയ്ഡ് ഫോണില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സഫലം എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ഐ ഒ സ് ആണെങ്കില്‍ ആപ്പിള്‍ സ്റ്റോറിലും ആപ്പ് ലഭ്യമാണ്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഓപ്പണ്‍ ചെയ്യുക. രജിസ്റ്റര്‍ നമ്പറും ജനന തീയതിയും നല്‍കുക. അടുത്തതായി തെളിഞ്ഞ് വരുന്ന വിന്‍ഡോയില്‍ ഫലം കാണാന്‍ സാധിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version