Connect with us

കേരളം

കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം തടഞ്ഞ് മകൻ ; അവസാനം പൊലീസ് ഇടപെട്ട് അമ്മയ്ക്ക് ചിതയൊരുക്കി

Published

on

dea

കൊവിഡ് ബാധിച്ച്‌ ആലപ്പുഴ മെഡി. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച അമ്മയുടെ മൃതദേഹം കൊണ്ടുവന്നപ്പോള്‍ മകന്‍ കുടുംബവീടിന്റെ ഗേറ്റ് പൂട്ടി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് നാട്ടുകാരുടെ സഹായത്തോടെ ഗേറ്റിന്റെ പൂട്ടുപൊളിച്ച്‌, ഇയാളുടെ അയല്‍വക്കത്ത് താമസിക്കുന്ന മകളുടെ പറമ്ബില്‍ അമ്മയ്ക്ക് ചിതയൊരുക്കി.

പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 8ാം വാര്‍ഡ് പുത്തന്‍പുരയ്ക്കല്‍ പരേതനായ പി.കെ. സുകുമാരന്റെ ഭാര്യ റിട്ട. അദ്ധ്യാപിക ശിവാനി (82) ബുധനാഴ്ച രാത്രിയിലാണ് മരിച്ചത്. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മകനുമായി അകന്ന് മകളുടെ വീട്ടില്‍ കഴിയുകയായിരുന്നു ഇവര്‍. കുടുംബവീടിന്റെ ഗേറ്റു കടന്നു വേണം മകളുടെ വീട്ടിലേക്ക് പ്രവേശിക്കാന്‍. എന്നാല്‍ മൃതദേഹം കൊണ്ടുപോകുന്നതിന് മകനും മരുമകളും തടസം നില്‍ക്കുകയായിരുന്നു.

ജനപ്രതിനിധികളും പൊലീസും സംസാരിച്ചിട്ടും ഗേറ്റ് തുറക്കാത്തതിനാല്‍ പൂട്ട് മുറിച്ച്‌ മൃതദേഹം മകളുടെ വീട്ടിലെത്തിച്ച്‌ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ സംസ്‌കരിച്ചു. ജനപ്രതിനിധികളാണ് ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയത്. സംഭവത്തില്‍ പരാതിക്കാരില്ലാത്തതിനാല്‍ കേസൊന്നും എടുത്തിട്ടില്ലെന്ന് ചേര്‍ത്തല സി.ഐ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version