Connect with us

കേരളം

അമ്മയെ ക്രൂരമായി തല്ലിച്ചതച്ച മകൻ അറസ്റ്റിൽ

Published

on

idava
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ

വര്‍ക്കല ഇടവയില്‍ മദ്യ ലഹരിയില്‍ അമ്മയെ ക്രൂരമായി തല്ലിച്ചതച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ ഡി.വൈ.എസ്.പിയാണ് റസാഖിനെ അറസ്റ്റ് ചെയ്തത്. പാറപ്പുറത്തെ വയലിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

ഇടവ അയിരൂരില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെയാണിത്. ഇടവ തുഷാരമുക്കില്‍ റസാഖിനെ (27)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റസാഖ് അമ്മയെ കാലുകൊണ്ട് തൊഴിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മകനെതിരെ വനിതാ കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. സ്ത്രീയെ ആക്രമിച്ചതിനും മാരകമായി പരിക്കേല്‍പിച്ചതിനും ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത് .

അമ്മയുടെ മൊഴി എടുക്കാനെത്തിയെങ്കിലും മകനെതിരെ ഒന്നും പറയാനില്ലെന്ന് അറിയിച്ചതെന്നാണ് പൊലീസ് പറയുന്നത്. അമ്മയുടെ മൊഴി ഇല്ലെങ്കിലും റസാഖിനെതിരെ കേസുമായി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം. സ്വകാര്യ ബസ് ജീവനക്കാരനകാരണാണ് റസാഖ്.

Also read: തിരുവനന്തപുരത്ത് അമ്മക്ക് നേരെ മകന്റെ ക്രൂരമർദ്ദനം

ഇയാൾ ഒരു ക്രിമിനൽ ആണെന്നും കള്ളിനും കഞ്ചാവിനും അടിമയായ റസാഖ് നിയമത്തെയും നിയമപാലകരെയും വെല്ലുവിളിക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇയാൾ അഞ്ചലിൽ ഒരു സ്ത്രീയോടൊപ്പം ആണ് താമസിക്കുന്നതെന്നും വല്ലപ്പോഴുമാണ് വീട്ടിലേക്ക് വരുന്നതെന്നുമാണ് നാട്ടുകാർ പറയുന്നത്.

വേദനകൊണ്ട് നിലവിളിക്കുന്ന അമ്മയുടെ ദൃശ്യങ്ങള്‍ സഹോദരിയാണ് പകര്‍ത്തിയത്. ആറ് ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ദൃശ്യങ്ങള്‍ സഹോദരി വിദേശത്തുള്ള ബന്ധുക്കള്‍ക്ക് അയച്ചു കൊടുത്തു. അവരാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version