Connect with us

കേരളം

ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും നീതി കിട്ടിയില്ലെന്ന് സോളാര്‍ തട്ടിപ്പിനിരയായ വ്യവസായി

Published

on

20201024 084127 2

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും സോളാര്‍ തട്ടിപ്പില്‍ നീതി കിട്ടിയില്ലെന്ന് ഒരു കോടി 19 ലക്ഷം രൂപ നഷ്ടമായ പത്തനംതിട്ടയിലെ വ്യവസായി ബാബുരാജന്‍. മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടിയുടെ വ്യാജ ലെറ്റര്‍ പാഡ് വരെ ഉണ്ടാക്കിയാണ് ബിജു രാധാകൃഷ്ണനും സരിതയും ബാബുരാജനില്‍ നിന്നും പണം തട്ടിയത്

സോളാര്‍ പാനല്‍ സ്ഥാപിച്ച് നല്‍കുമെന്ന പത്ര പരസ്യം കണ്ടതില്‍ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. പരസ്യത്തില്‍ കണ്ട നമ്ബരില്‍ ബാബുരാജന്‍ വിളിച്ചു. 96000 രൂപയ്ക്ക് പാനല്‍ സ്ഥാപിച്ച് നല്‍കാം എന്നറിയിച്ച് ലക്ഷ്മി നായര്‍ എന്ന പേരില്‍ സരിത ആറന്മുളയിലെ വീട്ടിലെത്തി. എത്രയും വോഗം പാനല്‍ സ്ഥാപിക്കാമെന്നറിയിച്ച് കരാര്‍ ഉറപ്പിച്ചു.

നാല് ദിവസത്തിന് ശേഷം നാദാപുരം ഡിവൈഎസ്പി ബിജു നായര്‍ എന്ന് പരിചയപ്പെടുത്തി ബിജു രാധാകൃഷണനും വീട്ടിലെത്തി. കമ്ബനിയില്‍ ഷെയര്‍ എടുക്കണമെന്നായിരുന്നു ആവശ്യം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ലെറ്റര്‍ പാഡ് കൂടി കണ്ടതോടെയാണ് ബാബുരാജന്‍ പണം നിക്ഷേപിച്ചത്. പക്ഷെ എറണാകുളത്തെ കമ്ബനിയുടെ ആസ്ഥാനം സന്ദര്‍ശിച്ചതോടെയാണ് ബാബുരാജന്‍ തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കിയത്. ബാബുരാജ് പോലീസില്‍ പരാതി നല്‍കി.

പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതി ബിജു രാധാകൃഷ്ണനേയും സരിതയേയും ബാബുരാജിന്റെ പരാതിയില്‍ ശിക്ഷിച്ചെങ്കിലും ഇരുവരും ഹൈക്കോടതിയില്‍ അപ്പീലിന് പോയി.

പ്രതികള്‍ അപ്പീലിന് പോയതോടെ തുടര്‍നടപടികള്‍ നിയമക്കുരുക്കില്‍ കുടുങ്ങി. സോളാറിന്റെ ചൂടും ചൂരുമേന്തി ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോള്‍ ഏറെ പ്രതീക്ഷിച്ചു. പക്ഷെ ഫലമുണ്ടായില്ല

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം1 day ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version