Connect with us

കേരളം

ആലപ്പുഴ മറ്റപ്പള്ളിയിൽ മണ്ണെടുപ്പ് വീണ്ടും തുടങ്ങി; പ്രതിഷേധവുമായി നാട്ടുകാർ

Published

on

IMG 20231113 WA0037

ആലപ്പുഴ ദേശീയപാത നിർമാണത്തിനുള്ള മണ്ണെടുപ്പിനെ ചൊല്ലി വലിയ തർക്കം നിലനിൽക്കുന്ന ആലപ്പുഴ നൂറനാട് മറ്റപ്പള്ളിയിൽ വീണ്ടും കുന്നിടിച്ചു തുടങ്ങി. കൂറ്റൻ ടിപ്പറുകളിൽ ഇവിടെ നിന്നു മണ്ണെടുക്കുകയാണ്. മണ്ണുമായി വരുന്ന ലോറികൾ തടയുമെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ. വൻ പൊലീസ് സന്നാഹവും ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച പ്രദേശത്ത് സംഘർഷമുണ്ടായിരുന്നു. ഇതോടെ കുന്നിടിക്കുന്നതു നിർത്തിയിരുന്നു. പിന്നാലെയാണ് ഇപ്പോൾ വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചത്. തഹസിൽദാറടക്കമുള്ള ഉദ്യോ​ഗസ്ഥ സംഘവും സ്ഥലത്തുണ്ട്. മണ്ണെടുപ്പ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് പാലിക്കണമെന്നു തഹസിൽദാർ വ്യക്തമാക്കി. പ്രതിഷേധമുണ്ടായാൽ നേരിടാനുള്ള എല്ലാ സന്നാ​​​ഹവുമുണ്ട്.

നാട്ടുകാർ സഹകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ​ത​ഹസിൽദാർ വ്യക്തമാക്കി. പാലമേൽ പഞ്ചായത്തിൽ നാല് കുന്നുകളാണ് ഇടിക്കുന്നത്. മറ്റപ്പള്ളിക്ക് പുറമെ ഞവരക്കുന്ന്, പുലിക്കുന്ന്, മഞ്ചുകോട് എന്നിവിടങ്ങളിലാണ് കുന്നിടിക്കുന്നത്. 14 ഹെക്ടറിലെ ഭൂമി ഉടമകളുമായാണ് മണ്ണെടുപ്പിനു കരാറെടുത്തവർ ധാരണയിൽ എത്തിയിട്ടുള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version