Connect with us

കേരളം

കെ റെയിൽ പദ്ധതി; മൂന്ന് ജില്ലകളിൽ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമിറങ്ങി

കെ റയിലിൽ 3 ജില്ലകളിലെ സാമൂഹികാഘാത പഠനത്തിനായി വിജ്ഞാപനം ഇറങ്ങി. തിരുവനന്തപുരം, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് വിജ്ഞാപനം ഇറങ്ങിയത്. കാസ‍ർഗോഡ് ജില്ലയിൽ കാസർഗോഡ്, ഹോസ്ദുർഗ് താലൂക്കുകളിലെ പ്രദേശങ്ങളിലാണ് വിജ്ഞാപനം ഇറങ്ങിയത്. എറണാകുളത്ത് ആലുവ, കണയന്നൂർ, കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളിലും തിരുവനന്തപുരത്ത് തിരുവനന്തപുരം, വർക്കല, ചിറയിൻകീഴ് താലൂക്കുകളിലുമാണ് വിജ്ഞാപനം. തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ കേരള വോളണ്ടറി ഹെൽത്ത് സർവ്വീസിനും, എറണാകുളത്ത് രാജഗിരി ഔട്ട്റീച്ച് സൊസൈറ്റിയ്ക്കുമാണ് പഠന ചുമതല.

നേരത്തെ കണ്ണൂർ ജില്ലയിലെ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം സർക്കാർ പുറത്തിറക്കിയിരുന്നു.അതേസമയം സിൽവർലൈൻ പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പിനുള്ള നഷ്ടപരിഹാര പാക്കേജ് സർക്കാർ പ്രഖ്യാപിച്ചു. വാസസ്ഥലം നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരവും 4.60 രൂപയും അല്ലെങ്കിൽ നഷ്ടപരിഹാരവും 1.60 ലക്ഷം രൂപയും ലൈഫ് മാതൃകയിൽ വീടും നൽകും. രണ്ടു വര്‍ഷത്തിനകം ഭൂമിയേറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ നഷ്ടപരിഹാരമല്ല പ്രശ്നമെന്നും പദ്ധതി ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നത്തിനെതിരായ പ്രതിഷേധം ശക്തമാക്കുമെന്നും സംയുക്തസമരസമിതി പ്രഖ്യാപിച്ചു.

സിൽവർലൈനിനെതിരായ പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴാണ് സർക്കാർ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചത്. വീട് നഷ്ടപ്പെടുന്നവർക്കും സ്ഥലം പോകുന്നവർക്കും വാടകവീട് നഷ്ടമാകുന്നവർക്കുമെല്ലാം നിശ്ചിത തുക നീക്കിവെച്ചു. വാസസ്ഥലം നഷ്ടമാകുന്നവർക്ക് രണ്ട് തരം പാക്കേജാണ്. ഒന്ന് നഷ്ടപരിഹാരവും നാലുലക്ഷത്തി അറുപതിനായിരം രൂപയും. അല്ലെങ്കിൽ നഷ്ടപരിഹാരവും ഒരു ലക്ഷത്തി അറുപതിനായരിവും ലൈഫ് മാതൃകയിൽ വീടും. വാസസ്ഥലം നഷ്ടമാകുകയും ഭൂരഹിതരാകുകയും ചെയ്യുന്ന അതിദരിദ്രർക്ക് നഷ്ടപരിഹാരവും അഞ്ച് സെൻറ് ഭൂമിയും ലൈഫ് മാതൃകയിൽ വീടുമാണ് വാഗ്ദാനം. അല്ലെങ്കിൽ നഷ്ടപരിഹാരവും അഞ്ച് സെൻറ് ഭൂമിയും നാലു ലക്ഷവും. അതുമല്ലെങ്കിൽ നഷ്ടപരിഹാരവും പത്ത് ലക്ഷവും.

കാലിത്തൊഴുത്തുകൾ നഷ്ടമാകുന്നതിന് അൻപതിനായിരം. വാടകക്കെട്ടട്ടിലെ വാണിജ്യസ്ഥാപനങ്ങൾ നഷ്ടമാകുന്നവർക്ക് രണ്ട് ലക്ഷം. വാസസ്ഥലം നഷ്ടമാകുന്ന വാടകതാമസക്കാർക്ക് മുപ്പതിനായിരം. തൊഴിൽ നഷ്ടമാകുന്ന ചെറുകച്ചവടക്കാർ കരകൗശലപണിക്കാർ എന്നിവർക്ക് അൻപതിനായിരം. പെട്ടികടകൾക്ക് 25000 മുതൽ അൻപതിനായിരം വരെ. പുറമ്പോക്ക് ഭൂമിയിലെ താമസക്കാർക്ക് ചമയങ്ങളുടെ വിലയും അയ്യായിരും രൂപ വീതം ആറുമാസവും നൽകും.

പദ്ധതി ബാധിക്കുന്ന കുടുംബങ്ങളിലെ യോഗ്യരായവർക്ക് പദ്ധതിയിലെ നിയമനങ്ങളിൽ പരിഗണന ഉണ്ടാകുമെന്നും പാക്കേജിൽ പറയുന്നു. അതേ സമയം പാക്കേജ് കൊണ്ട് പ്രതിഷേധം തണുപ്പിക്കാനാകില്ലെന്നാണ് സമരസമിതി നിലപാട് സംസ്ഥാന നയപ്രകാരമുള്ള ആനുകൂല്യങ്ങളെക്കാൾ കൂടുതലാണ് സിൽവർലൈൻ പാക്കേജെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ കൂടുതലായി നൽകുന്ന നഷ്ടപരിഹാരം എങ്ങിനെ നിശ്ചയിക്കും അത് എത്രയായിരിക്കും എന്നതിൽ വ്യക്തതയില്ല .

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം11 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം15 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം19 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം20 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം20 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം22 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം22 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version