Connect with us

പ്രാദേശിക വാർത്തകൾ

സോഷ്യൽ ഫോറസ്ട്രി ചെങ്ങന്നൂർ റേഞ്ചിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം

Published

on

social forestry june5

സോഷ്യൽ ഫോറസ്ട്രി ചെങ്ങന്നൂർ റേഞ്ചിൻ്റെ നേതൃത്വത്തിൽ താമരക്കുളം വി. വി. എച്ച്. എസ്. എസിൽ പരിസ്ഥിതി ദിനാചരണം. പരിപാടിയുടെ ഉത്ഘാടനം സ്കൂൾ വളപ്പിൽ ഫലവൃക്ഷത്തൈ നട്ടു കൊണ്ട് മാവേലിക്കര എംഎൽഎ ശ്രീ. എംഎസ് അരുൺകുമാർ നിർവ്വഹിച്ചു.

താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജി. വേണു അദ്ധ്യക്ഷനായി,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശ്രീ. ജി. രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു. വൃക്ഷത്തൈ വിതരണോത്ഘാടനം ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. ആർ അനിൽകുമാർ നിർവ്വഹിച്ചു.

സ്കൂൾ മാനേജർ ശ്രീമതി.പി. രാജേശ്വരി പരിസ്ഥിതി ദിന സന്ദേശം നല്കി. റേഞ്ച് ഓഫീസർ ശ്രീ. പി. കെ രാജേഷ് മുഖ്യ പ്രഭാഷണം നടത്തി, താമരക്കുളം വി.വി.എച്ച്.എസ്.എസിന് വിദ്യാവനം പദ്ധതി അനുവദിച്ചതായി റേഞ്ച് ഓഫീസർ അറിയിച്ചു.

വിദ്യാലയത്തിൽ 5 സെന്റ് സ്ഥലത്താണ് വിദ്യാവനം നിർമ്മിക്കുന്നത്. ശ്രീ.വി. കെ രാധാകൃഷ്ണൻ, പിടിഎ പ്രസിഡന്റ് ശ്രീ. എംഎസ് സലാമത്ത്, പ്രിൻസിപ്പൽ ശ്രീമതി. ജിജി. എച്ച്. നായർ, ഹെഡ്മിസ്ട്രസ് ശ്രീമതി.സുനിത. ഡി. പിളള, ഡപ്യൂട്ടി എച്ച്. എം ശ്രീ. എ. എൻ ശിവപ്രസാദ്, സ്റ്റാഫ് സെക്രട്ടറി ശ്രീ. സി. എസ് ഹരികൃഷ്ണൻ, സ്കൗട്ട് & ഗൈഡ്സ് കായംകുളം ഉപജില്ലാ സെക്രട്ടറി ശ്രീ.എസ്. അഭിലാഷ് കുമാർ,ശ്രീ.സി.ആർ.ബിനു,പരിസ്ഥിതി ക്ലബ് കോർഡിനേറ്റർ ശ്രീ.ശാന്തി തോമസ് എന്നിവർ പങ്കെടുത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version