Connect with us

കേരളം

കൊച്ചിയിലെ കുടിവെള്ള പ്രശ്നം: ഇന്ന് മുതൽ കൂടുതൽ ചെറിയ ടാങ്കറുകൾ ഉപയോഗിക്കും

Published

on

കൊച്ചിയിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാൻ ഇന്ന് മുതൽ കൂടുതൽ ചെറിയ ടാങ്കറുകൾ രംഗത്തിറക്കും. തകരാറിലായ പമ്പുകളിൽ ഒരെണ്ണം രണ്ട് ദിവസത്തിനകം പ്രവർത്തന സജ്ജമാകുമെന്ന് ജല അതോറിറ്റി അറിയിച്ചു. കുടിവെള്ള വിതരണം കാര്യക്ഷമം അല്ലെന്നാരോപിച്ച് പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. അതേസമയം എറണാകുളം പാഴൂര്‍ പമ്പ് ഹൗസിലെ തകരാറിലായ പമ്പുകളില്‍ ഒരെണ്ണം രണ്ടു ദിവസത്തിനകം പ്രവര്‍ത്തനസജ്ജമാകുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

രണ്ടാമത്തെ പമ്പിൻ്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളും ദ്രുതഗതിയില്‍ നടക്കുന്നതായി അധികൃതർ വ്യക്തമാക്കി. കുടിവെളള വിതരണത്തിന് ഇന്ന് കൂടുതല്‍ ചെറിയ ടാങ്കറുകള്‍ ഏര്‍പ്പെടുത്തും. എന്നാൽ പശ്ചിമ കൊച്ചിയിൽ ജല വിതരണം പര്യാപ്തമല്ല എന്നാണ് നാട്ടുകാരുടെ പരാതി. മരട് ഉൾപ്പെടെ ഉള്ള പ്രദേശങ്ങളിൽ പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.

കൊച്ചിയിൽ കുടിവെളള ക്ഷാമം രൂക്ഷമായിരിക്കെ കടവന്ത്ര സെൻട്രൽ റെസി‍ഡൻസ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു. 45 ദിവസമായി ഈ മേഖലയിൽ കുടിവെളളം കിട്ടുന്നല്ലെന്നും കോടതി ഇടപെടണമെന്നുമാണ് ആവശ്യം. കടവന്ത്ര കെ പി വള്ളോൻ റോഡിൽ പുതിയ പൈപ്പ് ഇടുന്നതിനായി റോഡ് കുത്തിപ്പൊളിച്ചിരുന്നു. ഇവിടേക്ക് വെളളമെത്തിക്കാൻ പുതിയ പൈപ്പിട്ടതുകൊണ്ട് പരിഹാരമില്ല എന്ന നിഗമനത്തിൽ അധികൃതർ പിൻവാങ്ങി. കുടിവെളളം വേണമെന്നും അതിനൊപ്പം പൊളിച്ച റോഡ് ഉടൻ നന്നാക്കണണമെന്നുമാണ് ആവശ്യം. ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച്, ചീഫ് ജസ്റ്റീസിന്‍റെ പരിഗണനയ്ക്കായി കൈമാറി .

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version