Connect with us

ക്രൈം

​ഗായികയും നടിയുമായ മല്ലികാ രാജ്പുത് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

Published

on

malliaka rajput

നടിയും ​ഗായികയുമായ മല്ലികാ രാജ്പുത് (35) എന്ന വിജയലക്ഷ്മിയെ സ്വവസതിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പോലീസ് അധികൃതർ അറിയിച്ചതാണ് ഇക്കാര്യം. കോട്ട് വാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സീതാകുണ്ഡിലെ വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണ് മല്ലികയുടെ മൃതദേഹം കണ്ടെത്തിയത്. എപ്പോഴാണ് സംഭവം നടന്നതെന്ന് അറിയില്ലെന്ന് നടിയുടെ അമ്മ സുമിത്രാ സിം​ഗ് പറഞ്ഞു.

ആത്മഹത്യയാവാനാണ് സാധ്യതയെന്ന് കോട്ട് വാലി പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഇൻസ്പെക്ടർ ശ്രീറാം പാണ്ഡേ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2014-ൽ കങ്കണാ റണൗട്ട് നായികയായ റിവോൾവർ റാണി എന്ന ചിത്രത്തിലെ വേഷം അവർക്ക് ഏറെ ജനശ്രദ്ധ നേടിക്കൊടുത്തു. ​ഗായകൻ ഷാൻ ആലപിച്ച യാരാ തുഝേ എന്ന ആൽബവും മല്ലികയ്ക്ക് ജനപ്രീതി സമ്മാനിച്ചു.

2016-ൽ ബി.ജെ.പിയിൽ ചേർന്ന അവർ രണ്ടുവർഷത്തിനുശേഷം പാർട്ടി വിട്ടു. പിന്നീട് ആത്മീയതയിലേക്ക് തിരിഞ്ഞ മല്ലികാ രാജ്പുത് 2022-ൽ ഭാരതീയ സവർണ സംഘ് നാഷണൽ സെക്രട്ടറി ജനറൽ ആയി. കഥക് പരിശീലകയായിരുന്നു. ​ഗസലുകൾ എഴുതുകയും വേദികളിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം46 mins ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം5 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം5 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം23 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version