Connect with us

കേരളം

പൊലീസ് വീട് കുത്തിത്തുറന്നു, 10 പവനോളം സ്വര്‍ണാഭരണങ്ങള്‍ കാണാനില്ല; പരാതിയുമായി സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ

പൊലീസിനെതിരെ പരാതിയുമായി അന്തരിച്ച സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന. താനില്ലാത്തപ്പോള്‍ വീട് കുത്തിത്തുറന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പൊലീസ് പരിശോധന നടത്തിയത്. മകളുടെ പത്തുപവനോളം സ്വര്‍ണാഭരങ്ങള്‍ ഇതിനുശേഷം കാണാനില്ലെന്നും സീന പരാതിയില്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് സീന പരാതി നല്‍കി.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഞാറയ്ക്കലില്‍ നിന്നുള്ള പൊലീസ് സംഘം സീനയുടെ വീട്ടില്‍ പരിശോധന നടത്തിയത്. ക്രിമിനൽ കേസിലെ പ്രതി ആ വീട്ടില്‍ ഒളിച്ചിരുപ്പുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് വീട്ടിലെത്തിയത്. തുടര്‍ന്ന് പൊലീസ് സംഘം വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അകത്തു കടക്കുകയും പരിശോധിക്കുകയുമായിരുന്നു.

ഈ വീട് വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നെന്നും, മകളുടെ പഠനാര്‍ത്ഥം താന്‍ ഡല്‍ഹിയിലാണ് താമസിച്ചിരുന്നതെന്നും സീന പരാതിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആ വീട്ടില്‍ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നു. ഇതുകൂടാതെ സൈമണ്‍ ബ്രിട്ടോയ്ക്ക് ലഭിച്ച ഉപഹാരങ്ങളില്‍ ചിലതും നഷ്ടമായതായും സീന പരാതിയില്‍ വ്യക്തമാക്കുന്നു.

ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് സീന പരാതിയില്‍ ആവശ്യപ്പെട്ടു. ലിബിന്‍ എന്നൊരാളെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു. കൊച്ചി ഗുണ്ടാ സംഘത്തില്‍പ്പെട്ട ഭായ് നസീറിന്റെ സംഘത്തില്‍പ്പെട്ടയാളാണെന്നും, ഇയാള്‍ ഈ വീട്ടിലുണ്ടായിരുന്നതായി ടവര്‍ ലൊക്കേഷന്‍ പ്രകാരം രാത്രി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീട്ടിലെത്തിയതെന്നാണ് ഞാറയ്ക്കല്‍ പൊലീസ് പറയുന്നത്.

സീന വീട് വാടകയ്ക്ക് നല്‍കിയിരുന്നത് ആലപ്പുഴ സ്വദേശി വിഷ്ണു എന്നയാള്‍ക്കാണ്. ഇയാള്‍ക്കൊപ്പം ലിബിന്‍ താമസിച്ചിരുന്നു എന്നാണ് തങ്ങള്‍ക്ക് വിവരം കിട്ടിയത്. ഇയാള്‍ ഉപയോഗിച്ചിരുന്ന വാഹനം വീടിന്റെ സമീപത്തു നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. സൈമണ്‍ ബ്രിട്ടോയുടെ വീടാണ് അതെന്ന് അറിയില്ലായിരുന്നു. വീടിന്റെ വാതില്‍ ശരിയാക്കുന്നതിനുള്ള ക്രമീകരണം അന്നുതന്നെ ഏര്‍പ്പാടാക്കിയിരുന്നതായും ഞാറയ്ക്കല്‍ പൊലീസ് വ്യക്തമാക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം14 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം15 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം17 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം17 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം18 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version