Connect with us

കേരളം

കണ്ണൂരിൽ സിൽവർ ലൈൻ സർവേ വീണ്ടും തുടങ്ങുന്നു; സംഘർഷത്തിൽ 2 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

സംഘർഷങ്ങളെ തുടർന്ന് നിർത്തിവച്ച സിൽവർ ലൈൻ അതിരടയാള കല്ലിടൽ (stone laying)കണ്ണൂരിൽ ഇന്ന് വീണ്ടും തുടങ്ങും. കണ്ണൂരിൽ കെറെയിൽ കല്ലിടൽ ഇന്ന് പുന:രാരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം സംഘർഷം ഉണ്ടായ എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇന്ന് സ‍ർവ്വേ നടക്കുക. കഴിഞ്ഞ ദിവസം ഇവിടെ കല്ലിടാനെത്തിയവരെ തടയുകയും അതിരടയാള കല്ലുകൾ കോൺ​ഗ്രസ് പ്രവർത്തകർ പിഴുതെറിയുകയും ചെയ്തിരുന്നു.

ഇതിനെതിരെ രം​ഗത്തെത്തിയ സി പി എം പ്രവർത്തകരും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്. കോൺ​ഗ്രസ് പ്രവർത്തകർക്ക് മർദനമേൽക്കുകയും ചെയ്തിരുന്നു. എടക്കാട് കോൺ​ഗ്രസ് പ്രവർത്തകർകരെ മർദിച്ച സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ സിപിഎമ്മിന്റെ രണ്ട് പ്രവർത്തകർക്കെതിരെ പൊലീസ് കേസ് എടുത്തു. ഏരിയ കമ്മറ്റി അം​ഗം പ്രകാശൻ, അശ്വന്ത് എന്നിവർക്കെതിരെ ആണ് കേസെടുത്തത്.

അതിനിടെ നടാൽ നെട്രോൾ പമ്പിന് സമീപം സ്ഥാപിച്ചിരുന്ന മൂന്ന് അതിരടയാള കല്ലുകൾ രാത്രിയിൽ ആരോ പിഴുത് മാറ്റിയിട്ടുണ്ട്. ഇതിനിടെ എടക്കാട് സംഘർഷത്തെ ന്യായീകരിച്ച് സി പി എം നേതൃത്വം ഇന്നലെ രം​ഗത്തെത്തിയിരുന്നു. അടി കൊള്ളാൻ ആയു യു ഡി എഫ് പ്രവർത്തകരും ബി ജെ പി പ്രവർത്തകരും ചെല്ലരുതെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

കല്ലിടുന്ന പ്രദേശത്തെ സ്ഥലം ഉടമകൾക്ക് പരാതി ഇല്ലെന്നും കോൺ​ഗ്രസ് പ്രവർത്തകർ മന:പൂർവം പ്രശ്നം ഉണ്ടാക്കുകയാണെന്നുമായിരുന്നു സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജന്റെ പ്രതികരണം​ഗുണ്ടകളേയും പൊലീസിനേയും ഉപയോ​ഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് സി പി എമ്മും സർക്കാരും ശ്രമിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രതികരണം. സിൽവർ ലൈനിനെതിരായ സമരം തുടരുമെന്നും കല്ലുകൾ പിഴുതെറിയുമെന്നും വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 mins ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം55 mins ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം4 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം5 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം6 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version