Connect with us

കേരളം

സില്‍വര്‍ലൈന്‍ : കേന്ദ്രത്തിന് നിലപാടു തിരുത്തേണ്ടി വരുമെന്ന് മന്ത്രി എം ബി രാജേഷ്  

IMG 20240101 WA0481

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ ദക്ഷിണ റെയില്‍വേയുടെ നിലപാട് നിരാശപ്പെടുത്തുന്നതെന്ന് മന്ത്രി എംബി രാജേഷ്. ദക്ഷിണ റെയില്‍വേ വിചാരിച്ചാല്‍ പദ്ധതി തടയാനാവില്ല. പദ്ധതി നടപ്പാക്കില്ലെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍ ഇതോടൊപ്പം കൂട്ടിവായിക്കണം. കെ റെയിലില്‍ കേന്ദ്രത്തിന് നിലപാടു തിരുത്തേണ്ടി വരുമെന്നും മന്ത്രി രാജേഷ് പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ത്ത് ദക്ഷിണ റെയില്‍വേ റിപ്പോർട്ട് നൽകിയിരുന്നു. ഭാവി റെയില്‍ വികസനത്തിന് തടസ്സം സൃഷ്ടിക്കും. സില്‍വര്‍ ലൈന്‍ റെയില്‍വേയ്ക്കും സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും റെയില്‍വേ ബോര്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. റെയില്‍വേ അധികൃതരുമായി കൂടിയാലോചന നടത്താതെയാണ് സില്‍വര്‍ ലൈന്‍ അലൈന്‍മെന്റ് നിശ്ചയിച്ചത്.

നിലവിലെ റെയില്‍വേയുടെ നിര്‍മ്മിതികള്‍, ട്രെയിന്‍ സര്‍വീസുകള്‍ എന്നിവയില്‍ സില്‍വര്‍ ലൈന്‍ സൃഷ്ടിക്കുന്ന ആഘാതം പരിഗണിച്ചില്ല, റെയില്‍വേയുടെ സമീപഭാവിയിലെ വികസന ആവശ്യങ്ങള്‍ കെ റെയില്‍ അധികൃതര്‍ പരിഗണിച്ചില്ല, തിരൂര്‍- കാസര്‍കോട് ഭാഗത്ത് പല മാനദണ്ഡങ്ങളും പാലിക്കാതെയാണ് അലൈന്‍മെന്റ് നിശ്ചയിച്ചത്, ഡിപിഐ തയ്യാറാക്കുമ്പോള്‍ കൂടിയാലോചിച്ചില്ല തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സില്‍വര്‍ ലൈന്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആണ്. അതു നിലവിലെ ട്രാക്കുമായി സംയോജിപ്പിക്കാനാകില്ല. സില്‍വര്‍ ലൈന്‍ ട്രാക്കിന്റെ ഇരുവശത്തും ഭിത്തി ഡിപിആറില്‍ പറയുന്നുണ്ട്. അങ്ങനെ ഭിത്തി നിര്‍മ്മിക്കുന്നത് നിലവിലെ റെയില്‍വേ സ്റ്റേഷനുകളുടെ സമീപത്ത് അനുവദിക്കാനാകില്ല എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version