Connect with us

കേരളം

സുരേഷ് ഗോപിക്ക് ചെരുപ്പിട്ട് സല്യൂട്ട്; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

Published

on

സുരേഷ് ഗോപിയ്ക്ക് ചെരുപ്പ് സല്യൂട്ടുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പാലക്കാട് അഞ്ച് വിളക്കിലാണ് പ്രതിഷേധം. നാണംകെട്ട സുരേഷ് ഗോപി, എന്തിന് നിനക്ക് സല്യൂട്ട് എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

ഇന്നലെ ഒല്ലൂരില്‍ എസ്‌ഐയെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചതിന്റെ ഭാഗമായിട്ടായിരുന്നു സമരപരിപാടി. എംപിയെ സല്യൂട്ട് ചെയ്യന്‍ നിലവില്‍ ചട്ടമില്ലെന്നും ഈ രീതി തുടര്‍ന്നാല്‍ പൊലീസുകാര്‍ക്ക് മറ്റ് പണികള്‍ ചെയ്യാന്‍ സമയമുണ്ടാവില്ലെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

അതേസമയം, സല്യൂട്ട് നല്‍കുന്നതില്‍ രാഷ്ട്രീയ വിവേചനം പാടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പൊലീസ് അസോസിയേഷന്റെ നിലപാട് രാഷ്ട്രീയ വിവേചനമാണ്. എംപിമാര്‍ക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപി ഉത്തരവ് ഇറക്കിയിട്ടുണ്ടോ?. ഈ വിഷയം വിവാദമാക്കിയത് ആരാണ്.

ആ പൊലീസുകാരന് പരാതിയുണ്ടോ?. ഇത് വച്ച് അസോസിയേഷന്‍ വച്ച് രാഷ്ട്രീയം കളിക്കരുത്. ഇന്ത്യയില്‍ ഒരു സംവിധാനം ഉണ്ട്. അത് കേരളത്തിനും ബാധകമാണ് സല്യൂട്ട് അടിക്കാന്‍ പാടില്ലെന്ന് ആരാണ് പറഞ്ഞത്. സല്യൂട്ട് അടിക്കുന്ന പരിപാടി തന്നെ അവസാനിപ്പിക്കണമെന്നും സുരേഷ് ഗോപി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം21 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം21 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം6 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version