Connect with us

കേരളം

ഷവ‍ര്‍മ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ കുട്ടികൾക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു

കോഴിക്കോടിന് പിന്നാലെ കാസ‍ര്‍കോട് ജില്ലയിലും നാല് കുട്ടികൾക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു . ഷവര്‍മ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടികൾക്കാണ് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ സാംപിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചു നടത്തിയ പരിശോധനയിലാണ് രോഗബാധ ഉറപ്പിച്ചത്.

നാല് കുട്ടികളുടെ സാംപിളുകളാണ് കോഴിക്കോട്ടേക്ക് അയച്ചത് ആശുപത്രിയിൽ ചികിത്സയിലുള്ള ബാക്കി കുട്ടികളുടെ സാംപിളുകളും ഉടൻ കോഴിക്കോട്ടേക്ക് പരിശോധനയ്ക്ക് അയക്കും. എല്ലാ കുട്ടികൾക്കും ഉടൻ ഷിഗല്ല ചികിത്സ ആരംഭിക്കുമെന്ന് ഡിഎംഒ അറിയിച്ചു. കഴിഞ്ഞ ആഴ്ച കോഴിക്കോട് നഗരത്തിലും രണ്ട് കുട്ടികൾക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചിരുന്നു.

ഭക്ഷ്യ വിഷബാധയെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ രക്തം, മലം എന്നിവ കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് പരിശോധിച്ചതിൽ നിന്നാണ് ഷിഗല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചതെന്നു അദ്ദേഹം പറഞ്ഞു.

മേൽസാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരണപ്പെട്ട ദേവനന്ദയടക്കം 52 കുട്ടികളാണ് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്. 2021-ൽ കോഴിക്കോട് ജില്ലയിലും ഒരു കുട്ടി ഷിഗല്ല ബാധിച്ചു മരിച്ചിരുന്നു,.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം5 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം5 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം6 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം6 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം22 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം22 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version