Connect with us

കേരളം

കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ശശി തരൂര്‍, മലബാര്‍ പര്യടനം ഇന്നുമുതല്‍

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അപ്രഖ്യാപിത വിലക്കിനിടെ, ശശി തരൂരിന്റെ മലബാര്‍ പര്യടനത്തിന് ഇന്ന് തുടക്കം. അടുത്ത മൂന്നു ദിവസങ്ങളില്‍ മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന ശശി തരൂര്‍ മത സാമൂഹ്യ രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

രാവിലെ 9.30ന് എം ടി വാസുദേവന്‍ നായരെ തരൂര്‍ വീട്ടില്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് രാവിലെ 10 മണിക്ക് ഭരണഘടനയിലെ മതേതരത്വം എന്ന വിഷയത്തില്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സെമിനാറില്‍ പ്രസംഗിക്കും. ഇതിനുശേഷം മുന്‍ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണനെയും എം വി ശ്രേയാംസ് കുമാറിനെയും സന്ദര്‍ശിക്കും.

വൈകീട്ട് നാലുമണിക്ക് നെഹ്‌റു ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ പ്രസംഗിക്കും. യൂത്ത് കോണ്‍ഗ്രസ് ആണ് ഈ പരിപാടി സംഘടിപ്പിക്കാനിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറുകയും നെഹ്‌റു ഫൗണ്ടേഷന്‍ ഏറ്റെടുക്കുകയും ആയിരുന്നു.

വരുന്ന മൂന്ന് ദിവസങ്ങളില്‍ മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന ശശി തരൂര്‍ മത സാമൂഹ്യ രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. 22 ന് പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാക്കളെയും തരൂര്‍ കാണുന്നുണ്ട്. പ്രൊഫഷണലുകള്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുമായി സംവാദത്തിനും തരൂര്‍ ഊന്നല്‍ നല്‍കുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version