Connect with us

കേരളം

എന്‍സിപിയിൽ ഭിന്നത; പ്രവര്‍ത്തക സമിതിയില്‍ നിന്ന് തോമസ് കെ തോമസ് പുറത്തേക്ക്

Untitled design 2023 08 08T131350.759

എന്‍സിപിയില്‍ ഭിന്നതയെന്ന ചര്‍ച്ചകള്‍ക്കിടെ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരെ പാര്‍ട്ടി നടപടി. എന്‍സിപി പ്രവര്‍ത്തക സമിതിയില്‍ നിന്ന് തോമസ് കെ തോമസ് എംഎല്‍എയെ പുറത്താക്കി. മന്ത്രി എ കെ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന് കത്തയച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി.

തോമസ് കെ തോമസ് സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍, എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ എന്നിവര്‍ ദേശീയ നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. തനിക്കെതിരെ വധശ്രമമുണ്ടായെന്ന തോമസ് കെ തോമസ് എംഎല്‍എയുടെ വെളിപ്പെടുത്തലിന് പിന്നാലെ എന്‍സിപിയില്‍ തര്‍ക്കം രൂക്ഷമായിരുന്നു. തോമസ് കെ തോമസിന് പക്വതയില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ ആരോപിച്ചതോടെയാണ് സംസ്ഥാന എന്‍സിപിയിലെ ഭിന്നത കൂടുതല്‍ വെളിവായത്. ഇതിന് പിന്നാലെ സംസ്ഥാന എന്‍സിപിയിലെ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന നേതാക്കള്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന് കത്തയയ്ക്കുകയായിരുന്നു.

ദേശീയ തലത്തില്‍ തന്നെ പാര്‍ട്ടി ഒരു പ്രതിസന്ധിയെ നേരിട്ട് വരുമ്പോള്‍ കേരളത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് പാര്‍ട്ടിയെ വല്ലാതെ ബാധിക്കുമെന്നാണ് ട്വന്റിഫോറിനോട് മന്ത്രി എ കെ ശശീന്ദ്രന്‍ വിശദീകരിച്ചിരുന്നു. നേതാക്കള്‍ സ്വന്തം നിലനില്‍പ്പ് മാത്രമാണ് നോക്കുന്നതെന്നായിരുന്നു ഭിന്നത വിഷയത്തില്‍ തോമസ് കെ തോമസിന്റെ പ്രതികരണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം6 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം10 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം14 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം15 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം15 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം17 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം17 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version