Connect with us

കേരളം

കാറിന് മുന്നില്‍ ചാടിയിട്ടില്ല; ഗവര്‍ണര്‍ക്കെതിരെ നടത്തുന്ന സമരം ശക്തമാക്കുമെന്ന് എസ്എഫ്‌ഐ

Published

on

IMG 20231212 WA0430

സെനറ്റിലേക്ക് ആര്‍എസ്എസ് നേതാക്കളെ നോമിനേറ്റ് ചെയ്യുന്നു എന്ന് ആരോപിച്ച് ഗവര്‍ണര്‍ക്കെതിരെ നടത്തുന്ന സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് എസ്എഫ്‌ഐ. ഇത്തരത്തില്‍ യോഗ്യതകള്‍ മറികടന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നടത്തിയിട്ടുള്ള സെനറ്റ് നോമിനേഷനില്‍ അംഗങ്ങളുടെ ലിസ്റ്റ് എവിടെ നിന്ന് കിട്ടിയെന്ന് വെളിപ്പെടുത്താന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ ആവശ്യപ്പെട്ടു. ചാന്‍സലറെ ക്യാമ്പസുകളില്‍ കയറാന്‍ പോലും അനുവദിക്കില്ല. കരിങ്കൊടി പ്രതിഷേധം അടക്കം വരും ദിവസങ്ങളിലും തുടരുമെന്നും ആര്‍ഷോ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയ ഗവര്‍ണറുടെ വാഹനത്തിന് മുന്നിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചാടിയിട്ടില്ല. അക്രമം നടത്തിയിട്ടുമില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെ നാല് എബിവിപി പ്രവര്‍ത്തകരെ സെനറ്റിലേക്ക് നിയോഗിച്ചതിനെതിരെയാണ് സമരം നടത്തിയത്. കേരളത്തില്‍ സര്‍വകലാശാലകളെ സംഘപരിവാറിന്റെ കേന്ദ്രങ്ങള്‍ ആക്കുന്നതിനെതിരെയും സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കുന്നതിനെതിരെയുമാണ് സമരം.സര്‍വകലാശാല ഭരണസമിതികളില്‍ സംഘപരിവാര്‍ അനുകൂലികളെ തിരുകി കയറ്റുന്ന സമീപനം തുടര്‍ന്നാല്‍ സമരം തുടരുമെന്നും ആര്‍ഷോ കൂട്ടിച്ചേര്‍ത്തു.

ദേശീയ തലത്തില്‍ വെങ്കല മെഡല്‍ നേടിയ വിദ്യാര്‍ഥിയെ ഒഴിവാക്കിയാണ് സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്തത്. അക്കാദമിക പ്രാവീണ്യം യോഗ്യതയായിട്ടുള്ള സെനറ്റ് അംഗങ്ങളില്‍ ഒരാളുടെ റിസല്‍റ്റ് ഇതുവരെ വന്നിട്ടില്ല. രണ്ടാമത്തെയാളെ സംബന്ധിച്ച് ഇതുവരെ വന്നത് ബി ഗ്രേഡും സി ഗ്രേഡുമാണ്. കലാമേഖലയുമായി ബന്ധപ്പെട്ട് കലോത്സവത്തില്‍ പങ്കെടുത്തിട്ടുണ്ട് എന്നതാണ് ഗവര്‍ണര്‍ നിര്‍ദേശിച്ച സെനറ്റ് അംഗത്തിന്റെ യോഗ്യത.സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് ബോഡി ബില്‍ഡര്‍ ആണ് എന്നതാണ് ചാന്‍സലര്‍ നോമിനേറ്റ് ചെയ്ത മറ്റൊരു സെനറ്റ് അംഗത്തിന്റെ യോഗ്യത. ഇങ്ങനെ എല്ലാതരത്തിലും യോഗ്യതകള്‍ മറികടന്നാണ് ചാന്‍സലര്‍ സെനറ്റ് നോമിനേഷന്‍ നടത്തിയിരിക്കുന്നത്. ഈ ആളുകളുടെ വിവരം ചാന്‍സലര്‍ക്ക് എങ്ങനെ ലഭിച്ചു എന്നത് വെളിപ്പെടുത്താന്‍ തയ്യാറാകണം.കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ബിഎംഎസ് നേതാവിന്റെ ഭാര്യ ഗവര്‍ണറുടെ പ്രതിനിധിയായി സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണെന്നും ആര്‍ഷോ പറഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാലയില്‍ 18 അംഗങ്ങളെയാണ് സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യേണ്ടത്. ഇതില്‍ 16 പേരെയും ഗവര്‍ണറാണ് നോമിനേറ്റ് ചെയ്തത്. സര്‍വകലാശാല നല്‍കിയ പട്ടികയില്‍ നിന്ന് രണ്ടുപേരെ മാത്രമാണ് തെരഞ്ഞെടുത്തത്. ഇതില്‍ രണ്ടുപേര്‍ ലീഗ് നേതാക്കളാണ്. മറ്റു രണ്ടുപേര്‍ കോണ്‍ഗ്രസ് അംഗങ്ങളാണ്. കേരളയില്‍ 17ല്‍ രണ്ടുപേര്‍ കോണ്‍ഗ്രസുകാരാണ്. സംഘപരിവാറിന്റെ ഏജന്റ് ആയ ചാന്‍സലര്‍ ഇട്ടുകൊടുക്കുന്ന അപ്പകഷണം ഭക്ഷിച്ചിട്ട് അദ്ദേഹത്തിനും ആര്‍എസ്എസിനും പാദസേവ ചെയ്യുന്ന തരത്തിലേക്ക് കോണ്‍ഗ്രസ് നേതൃത്വം അധഃപതിച്ചെന്നും ആര്‍ഷോ ആരോപിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 hours ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

കേരളം19 hours ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

കേരളം3 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം4 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം4 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം4 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം4 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version