Connect with us

കേരളം

വിവാഹ മേക്കപ്പിനിടെ ലൈംഗിക പീഡനം; മേക്കപ്പ് ആർട്ടിസ്റ്റ് അനസ് അൻസാരിക്കെതിരെ കേസ്

ലൈംഗിക പീഡന പരാതിയെത്തുടർന്ന് കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് അനസ് അൻസാരിക്കെതിരെ പൊലീസ് കേസെടുത്തു. വൈറ്റില ചളിക്കവട്ടത്തെ യുണിസെക്സ് സലൂൺ ബ്രൈഡൽ മേക്കപ് സ്ഥാപനമായ അനസ് അൻസാരി പാർലർ ഉടമയാണ് ഇയാൾ. കല്യാണ മേക്കപ്പിനിടെ പീഡിപ്പിച്ചെന്നാരോപിച്ച് മൂന്ന് യുവതികൾ സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകിയിരുന്നു.

മീ ടു ആരോപണത്തെത്തുടർന്ന് ഇയാൾ വിദേശത്തേക്ക് കടന്നുകളഞ്ഞെന്നാണ് റിപ്പോർട്ട്. ടാറ്റൂ ആർട്ടിസ്റ്റ് പി എസ് സുജീഷിനെതിരെ സമൂഹമാധ്യമത്തിൽ മീ ടൂ പരാതികൾ പ്രത്യക്ഷപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് അനസിനെതിരെയും ആരോപണങ്ങൾ ഉയർന്നത്. വിവാഹ മേക്കപ്പിന് അനസിന്റെ സലൂണിൽ എത്തിയ ഒരു യുവതി തനിക്കുണ്ടായ ദുരനുഭവത്തെപ്പറ്റി കുറിപ്പിട്ടതിന് പിന്നാലെയാണ് കൂടുതൽ പേർ രംഗത്തെത്തിയത്.

ലൈംഗികാതിക്രമം നടത്തിയെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മൊബൈലിൽ അശ്ലീല സന്ദേശങ്ങൾ അയച്ചെന്നുമാണു യുവതികളുടെ പരാതി. മേക്കപ്പ് ചെയ്യുന്നതിനിടെ അനാവശ്യമായി സ്തനങ്ങളിലും വയറിലും പിടിച്ചെന്നും അനുവാദമില്ലാതെ മേല്‍വസ്ത്രം ഊരിമാറ്റിയെന്നും മീ ടു പോസ്റ്റില്‍ പറയുന്നു. സ്തനങ്ങള്‍ക്ക് ചുറ്റും ഫൗണ്ടേഷന്‍ ഇടുന്നതിന്റെ ഭാഗമായി ബ്രഷുപയോഗിച്ച് അലോസരപ്പെടുത്തിയെന്നും പിന്നീട് മൊബൈല്‍ ഫോണിലേക്ക് സന്ദേശമയച്ചെന്നും ആരോപണങ്ങളില്‍ പറയുന്നു.

വിവാഹത്തിന്റെ ട്രയല്‍ മേക്കപ്പിന് പോയപ്പോള്‍ ശരീരത്തില്‍ കടന്നുപിടിച്ച് മസ്സാജ് ചെയ്‌തെന്നും ഇതോടെ മേക്കപ്പ് നിര്‍ത്താന്‍ ആവശ്യപ്പെട്ട് ബുക്കിങ് ക്യാന്‍സല്‍ ചെയ്‌തെന്നുമാണ് മറ്റൊരു പെണ്‍കുട്ടിയുടെ ആരോപണം. ആരോപണങ്ങൾ ഉയർന്നതിനു തൊട്ടുപിന്നാലെ അനസ് രാജ്യം വിട്ടെന്നു പൊലീസ് പറയുന്നു. രാജ്യത്തെ എയർപോർട്ടുകളിൽ തിരച്ചിൽ നോട്ടിസ് കൊടുക്കാനൊരുങ്ങുകയാണു പൊലീസ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം20 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം22 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version