Connect with us

കേരളം

സംസ്ഥാനത്ത് വൻ കള്ളനോട്ട് വേട്ട

WhatsApp Image 2021 07 27 at 2.47.35 PM

കൊച്ചി പിറവത്ത് വന്‍ കള്ളപ്പണ വേട്ട. പിറവം പൈങ്കുറ്റിയില്‍ വാടക വീട് എടുത്താണ് കള്ളനോട്ട് അച്ചടിച്ചിരുന്നത്. ഇഡി, കസ്റ്റംസ്, തീവ്രവാദ വിരുദ്ധ സേന എന്നിവര്‍ നടത്തിയ സംയുക്ത റെയ്ഡില്‍ ഏഴു ലക്ഷത്തി അമ്പത്തി ഏഴായിരം രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തു.

അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സീരിയല്‍ നിര്‍മാണത്തിന് എന്ന പേരില്‍ വീടു വാടകയ്‌ക്കെടുത്താണ് കള്ളനോട്ടു നിര്‍മാണം നടത്തിവന്നിരുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു. കിളിരൂര്‍, റാന്നി, വണ്ടിപ്പെരിയാര്‍ സ്വദേശികളായ അഞ്ചംഗസംഘമാണ് പിടിയിലായത്.

500 രൂപയുടെ കറന്‍സി നോട്ടുകളാണ് ഇവിടെ അച്ചടിച്ചിരുന്നത്.ഒമ്പതു മാസമായി ഈ വീടു കേന്ദ്രീകരിച്ചു കള്ളനോട്ടു നിര്‍മാണം നടത്തി വരികയായിരുന്നെന്നാണ് വിവരം.കഴിഞ്ഞ ദിവസം ഇലഞ്ഞിയിലെ മാര്‍ക്കറ്റില്‍ ഒരു കച്ചവടക്കാരനു കള്ളനോട്ടു ലഭിച്ചതിനെ തുടര്‍ന്ന്, വിവരം ഇന്റലിജന്‍സ് ബ്യൂറോയെ അറിയിച്ചു.

പണം കൈമാറിയ സംഘം താമസിക്കുന്ന വീട് തിരിച്ചറിഞ്ഞ ഐബി ഉദ്യോഗസ്ഥര്‍, ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെ റെയ്ഡ് നടത്തുകയായിരുന്നു. ഇവിടെ നിര്‍മാണത്തിലിരുന്ന ലക്ഷങ്ങളുടെ കറന്‍സി നോട്ടുകളും, നോട്ട് എണ്ണുന്ന മെഷീന്‍, പ്രിന്റര്‍, നോട്ടടിക്കുന്ന മെഷീന്‍, പേപ്പര്‍ എന്നിവയും പിടിച്ചെടുത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version