Connect with us

കേരളം

ചോക്ലേറ്റിൽ കഞ്ചാവ് കലർത്തി വിൽപന: രണ്ടുപേർ റിമാൻഡിൽ

Screenshot 2023 08 08 194319

നഗരത്തിൽ കാർസ്ട്രീറ്റിലേയും ഫൽനീറിലേയും കടകളിൽ വിറ്റ ചോക്ലേറ്റുകളിൽ ലഹരിക്കായി കലർത്തിയത് കഞ്ചാവ്. ഫോറൻസിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയതായി മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കുൽദീപ് കുമാർ ആർ. ജയിൻ പറഞ്ഞൂ.

കഴിഞ്ഞ മാസം 19നാണ് കാർ സ്ട്രീറ്റിൽ പൂജ പാലസ് ബിൽഡിങ്ങിലെ “വൈഭവ് പൂജ സെയിൽസ്” കട ഉടമ മംഗളൂരു വി.ടി. റോഡിലെ മനോഹർ ഷെട്ടി(47), ഫൽനിറിലെ കടയുടമ യു.പി സ്വദേശി ബച്ചൻ സോങ്കാർ(45) എന്നിവരെ ലഹരി ചോക്ലേറ്റ് വില്പന നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ അന്ന് ജാമ്യത്തിൽ വിട്ടിരുന്നു. എന്നാൽ, രാസപരിശോധയിൽ ലഹരി സ്ഥിരീകരിച്ചതോടെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ ഇരുവരേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ആനന്ദ ചൂർണ, പവർ മുനക്കവടി, ബാം ബാം മുനക്കവടി, മഹാശക്തി മുനക്ക എന്നിങ്ങനെ നാലിനം ചോക്ലേറ്റുകളാണ് വില്പന നടത്തിയത്. മനോഹർ ഷെട്ടിയുടെ കടയിൽ നിന്ന് 40 വീതം ചോക്ലേറ്റുകൾ അടങ്ങിയ 48,000 രൂപ വിലവരുന്ന 300 പാക്കറ്റുകൾ, 12,592 രൂപ വിലയുള്ള 592 ചോക്ലേറ്റുകൾ എന്നിവയാണ് പിടിച്ചെടുത്തത്.

മംഗളൂരുവിലെ പ്രസിദ്ധമായ വെങ്കിടരമണ ക്ഷേത്രം പരിസരത്ത് പൂജ വസ്തുക്കളുടെ മറവിലാണ് മനോഹർ ഷെട്ടി ലഹരി വ്യാപാരം നടത്തിവന്നത്. റെയ്ഡിൽ പിടിച്ചെടുത്ത ചോക്ലേറ്റുകൾ ഉത്സവം മുൻനിർത്തി വില്പനക്ക് സൂക്ഷിച്ചതാണെന്ന് ഷെട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. പിന്നീട് വാർത്ത സമ്മേളനം നടത്തി ഈ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് എന്ത് ശിക്ഷയും അനുഭവിച്ചോളാം എന്ന് പറയുകയായിരുന്നു. ബച്ചൻ സോങ്കാറിന്റെ കടയിൽ നിന്ന് 5500 രൂപയുടെ ലഹരി ചോക്ലേറ്റാണ്

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം8 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം8 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം8 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം10 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം10 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version