Connect with us

കേരളം

കുതിരാന്‍ രണ്ടാം തുരങ്കം പൂര്‍ണമായി തുറക്കില്ല;ഏകപക്ഷീയ വാര്‍ത്തകള്‍ നല്‍കുന്നത് ദേശീയപാത അതോറിറ്റി അവസാനിപ്പിക്കണം: മന്ത്രിമാര്‍

Published

on

കുതിരാനിലെ രണ്ടാമത്തെ തുരങ്കം ഇന്ന് പൂര്‍ണമായും തുറക്കുമെന്ന വര്‍ത്ത തള്ളി സംസ്ഥാന സര്‍ക്കാര്‍. തുരങ്കം പൂര്‍ണമായി തുറക്കുകയല്ലെന്നും ടണലിന്റെ ഒരു ഭാഗം മാത്രം ട്രാഫിക് നിയന്ത്രണത്തിന് വേണ്ടി തുറക്കുകയാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും റവന്യു മന്ത്രി കെ രാജനും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രണ്ടാം ടണല്‍ തുറന്നാല്‍, ടോള്‍ പിരിവ് ആരംഭിക്കുമെന്ന വാര്‍ത്തകളും തെറ്റാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ടോള്‍ പിരിവ് ആരംഭിക്കുകയുള്ളു.

രണ്ടാം തുരങ്കത്തിന്റെ ഒരുഭാഗം തുറക്കാന്‍ പോവുകയാണെന്ന് ഇന്നലെ രാത്രിയാണ് ദേശീയപാത അതോറിറ്റി തൃശൂര്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയത്. ഇതിലെ വിയോജിപ്പ് അറിയിച്ചു. മാധ്യമങ്ങളില്‍ ഏകപക്ഷീയ വാര്‍ത്തകള്‍ നല്‍കുന്ന ദേശീയപാത അതോറിറ്റി അനവസാനിപ്പിക്കണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടു.

തുടര്‍ച്ചയായി പത്രങ്ങളില്‍ രണ്ടാം ടണല്‍ തുറക്കാന്‍ പോകുന്നു, ടോള്‍ പിരിവ് നടത്താന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ വരുന്നു. രണ്ടാം ടണല്‍ തുറക്കുന്നത് സന്തോഷമാണ്, പക്ഷേ വിഷയത്തില്‍ തുടര്‍ച്ചയായി ഇടപെട്ടിട്ടും, പൊതിമരാമത്ത് വകുപ്പോ ജില്ലയിലെ മന്ത്രിമാരോ അറിയാതെ വാര്‍ത്ത തുടര്‍ച്ചയായി വരുന്ന സ്ഥിതിയുണ്ടായി. ഇത് ശരിയായ നടപടിയല്ല- മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

തൃശൂര്‍ ജില്ലാ കലക്ടര്‍ക്ക് ദേശീയപാത അതോറിറ്റി കത്ത് നല്‍കിയതിന് പിന്നാലെ ജില്ലയിലെ മൂന്നു മന്ത്രിമാരും എംപിയും ഉള്‍പ്പെടെ ചേര്‍ന്ന് യോഗം നടത്തി. സുരക്ഷ ഉറപ്പാക്കാന്‍ എന്‍എച്ച്‌ഐക്ക് ബാധ്യതയുണ്ട്. കരാറ് പ്രകാരം, പ്രവൃത്തി എത്ര ശതമാനം പുരോഗമിച്ചു എന്ന് വിലയിരുത്താതെ ടോള്‍ പിരിവ് നടത്താനാകില്ല.

വെളിച്ചത്തിന്റെ കുറവ് കാരണം അപകടങ്ങളുണ്ടാകുന്നു. ഇത് പരിഹരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. പത്രങ്ങളില്‍ ദേശീയപാത അതോറിറ്റി ഏകപക്ഷീയമായി വാര്‍ത്ത നല്‍കുന്ന രീതി തിരുത്തണം. ടണലുമായി ബന്ധപ്പെട്ട് പരിപൂര്‍ണ പിന്തുണ നല്‍കുന്ന സര്‍ക്കാര്‍ നിലപാടിന് എതിരെയുള്ള നിലപാട് തിരുത്തണം. ഏപ്രില്‍ അവസാനത്തോടെ ടണല്‍ പൂര്‍ണമായും തുറക്കുമെന്നും റിയാസ് പറഞ്ഞു.

തുരങ്കമുഖത്തേക്ക് എത്താനുള്ള വഴുക്കുംപാറ പ്രധാനപ്പെട്ട ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടില്ല. ഇത് തീരാതെ രണ്ടാം തുരങ്കം പൂര്‍ണമായി തുറക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

കേരളം10 hours ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം4 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version