Connect with us

കേരളം

സമഗ്ര പദ്ധതികൾ അവതരിപ്പിച്ച് ഗവർണറുടെ നയപ്രഖ്യാപനം

27e30629 1cd5 4685 90c0 5e717c7257b7

രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തി. സർക്കാർ ജനക്ഷേമപ്രവർത്തനങ്ങൾ തുടരുമെന്ന് ​ഗവർണർ നയപ്രഖ്യാപന പ്രസം​ഗത്തിൽ പറഞ്ഞു. താഴെ തട്ടിൽ ഉള്ളവരുടെ ഉന്നമനം ലക്ഷ്യം ഇട്ടുള്ള നയ പരിപാടികൾ തുടരും. ജനാധിപത്യം മതനിരപേക്ഷത എന്നിവയിൽ അധിഷ്ഠിതമായ പ്രവർത്തനം നടത്തും. സ്ത്രീ സമത്വത്തിനും പ്രാധാന്യം നൽകും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നും ​ഗവർണർ പറഞ്ഞു. കൊവിഡ് ഇപ്പോഴും വലിയ ഭീഷണി ഉയർത്തുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരും. കൊവിഡ് വെല്ലുവിളിക്കിടെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തണം. ഒന്നാം കൊവിഡ് തരംഗം നേരിടാൻ പ്രഖ്യാപിച്ച പാക്കേജ് വിവിധ വിഭാഗങ്ങൾക്ക് കൈത്താങ്ങായി. എല്ലാവർക്കും സൗജന്യ വാക്സിൻ എന്നതാണ് സർക്കാർ നയം. 1000 കോടി രൂപ അധികമായി ചെലവാകും. വാക്സിൻ കൂടുതൽ ശേഖരിക്കാൻ ആഗോള ടെണ്ടർ വിളിക്കാൻ നടപടി തുടങ്ങി. വാക്സിൻ ചലഞ്ചിനോടുള്ള ജനങ്ങളുടെ പിന്തുണ മാതൃക പരമാണ്. സർക്കാർ ആശുപത്രികളിൽ സൗജന്യ കൊവിഡ് ചികിത്സ തുടരുന്നു. കൊവിഡ് ഭീഷണിക്കിടെയും മരണ നിരക്ക് പിടിച്ചു നിർത്താൻ ആയതു നേട്ടമാണ്.

കൊവിഡ് പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങൾ വഹിക്കുന്നത് നിർണ്ണായക പങ്കാണ്. 6.6 ശതമാനം സാമ്പത്തിക വളർച്ച ആണ് ഈ വർഷത്തെ സർക്കാർ ലക്ഷ്യം . എന്നാൽ കൊവിഡ് രണ്ടാം തരംഗം പ്രതികൂലമായി ബാധിക്കുന്നു. റവന്യു വരുമാനത്തിൽ കുറവ് ഉണ്ടായേക്കാം. സാമ്പത്തിക വളർച്ച കൈവരിക്കാൻ ഉള്ള ശ്രമങ്ങൾക് കൊവിഡ് ഭീഷണിയാകുന്നു. കെ ഫോൺ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും. കെ ഫോൺ ഉൾപ്പടെയുള്ള പദ്ധതികൾ സംസ്ഥാനത്തിൻ്റെ ഗതി മാറ്റുമെന്നും ​ഗവർണർ‌ നയപ്രഖ്യാപന പ്രസം​ഗത്തിൽ പറഞ്ഞു. കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവും നയപ്രഖ്യാപനത്തിലുണ്ട്. വായ്പ പരിധി ഉയര്‍ത്തണം എന്ന ആവശ്യം കേന്ദ്രം അംഗീകരിക്കുന്നില്ല, ഇത് ഫെഡറലിസത്തിന് ചേര്‍ന്നതല്ല. സഹകരണ മേഖലയിലെ കേന്ദ്രനയങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്. അഞ്ചുവര്‍ഷം കൊണ്ട് കാർഷിക ഉത്പാദനം 50% വർധിപ്പിക്കും. കൂടുതൽ വിളകൾക്ക് താങ്ങുവില ഏർപ്പെടുത്തും. വെസ്റ്റ് കോസ്റ്റ് കനാൽ വഴിയുള്ള ജല ഗതാഗത പദ്ധതി വേഗത്തിൽ ആക്കും. കേരള ബാങ്ക് ആധുനികവൽക്കരണം വേഗത്തിൽ ആക്കും. എല്ലാ ജില്ലകളിലും പ്രമുഖരുടെ പേരിൽ സാംസ്ക്കാരിക സമുച്ഛയങ്ങൾ ഉണ്ടാക്കും. കൂടുതൽ പൊതു സ്ഥലങ്ങളിൽ സൗജന്യ വൈഫൈ സംവിധാനം കൊണ്ടുവരും.

സർക്കാർ സേവനങ്ങൾ മുഴുവൻ ഓൺ ലൈൻ വഴി ലഭ്യമാക്കും. ഒക്ടോബർ രണ്ടിന് പദ്ധതി തുടങ്ങും. 6592745 പേർക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി. 219936 ആളുകൾക്കു രണ്ടു ഡോസ് വാക്സിൻ നൽകി.
ആരോഗ്യമേഖലയിൽ സമഗ്ര പാക്കേജിന് 1000 കോടി. സംസ്ഥാനത്ത് 1206 ആയുർരക്ഷാ ക്ലിനിക്കുകൾ തുടങ്ങുമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. അതേസമയം മൃഗസംരക്ഷണം ഉറപ്പാക്കാൻ എല്ലാ ബ്ലോക് പഞ്ചായത്തുകളിലും ആംബുലൻസ് ഉറപ്പാക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു. സംസ്ഥാനത്ത് ആരോഗ്യമേഖലയിൽ സമഗ്ര പാക്കേജിനായ് 1000 കോടി രൂപ മാറ്റിവച്ചുവെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വ്യക്തമാക്കി.സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തും. സംസ്ഥാനത്തെ ശ്രീനാരായണ സർവകലാശാലയെ മികവിന്റെ കേന്ദ്രമാക്കുമെന്നും പ്രസംഗത്തിൽ ഗവർണർ പറഞ്ഞു.

കൊവിഡ് രണ്ടാം തരംഗത്തിൽ കർച്ചറൽ ഫെസ്റ്റ് നടത്തുമെന്നും കലാകാരന്മാരെ സഹായിക്കാൻ കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വ്യക്തമാക്കി. കൂടാതെ സംസ്ഥാനത്ത് 14 ജില്ലകളിലും നവോത്ഥാന സാംസ്കാരിക കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. രണ്ടു മണിക്കൂർ നീണ്ട നയപ്രഖ്യാപന പ്രസംഗമാണ് ഗവർണർ നടത്തിയത്. വരാനിരിക്കുന്ന അഞ്ച് വർഷം ജനക്ഷേമത്തിനും വികസനത്തിനുമാണ് ഊന്നൽ നൽകിയിരിക്കുന്നത്. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ രണ്ടാം പിണറായി സർക്കാർ എന്ന് വ്യക്തമാക്കിക്കൊണ്ടാണ് നയപ്രഖ്യാപന പ്രസംഗം ഗവർണർ നടത്തിയത്. പിണറായി സർക്കാരിന്റേത് അസാധാരണ ജനവിധിയെന്ന് നയപ്രഖ്യാപനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വികസനത്തിലും സർക്കാർ ഉറച്ചു നിൽക്കും. വികസനത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്ന സർക്കാർ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കും. അസമത്വം ഇല്ലാതാക്കുമെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version