Connect with us

കേരളം

ഹെവി വാഹനങ്ങള്‍ക്ക് നാളെ മുതല്‍ സീറ്റ് ബെൽറ്റും ക്യാമറയും നിര്‍ബന്ധമെന്ന് മന്ത്രി

IMG 20231031 WA0032

ഹെവി വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ നാളെ മുതല്‍ സീറ്റ് ബെൽറ്റും ക്യാമറയും നിര്‍ബന്ധം. ബസ്സിനകത്ത് ക്യാമറയും സീറ്റ് ബെൽറ്റും സ്ഥാപിക്കുന്നത് ജീവനക്കാർക്ക് നല്ലതാണ്. ഇത് നിർബന്ധമാണ്. വഴിയിൽ തടഞ്ഞ് നിര്‍ത്തി പരിശോധന ഉണ്ടാകില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. നവംബർ ഒന്ന് മുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേണമെങ്കിൽ സീറ്റ് ബെൽറ്റും ക്യാമറയും വേണമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ബസ് പണിമുടക്ക് ഭാഗികമാണ്. യാത്രക്ളേശം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി കൂടുതൽ സർവീസ് നടത്തുന്നു. പണിമുടക്ക് അനവസരത്തിലാണ്. സ്വകാര്യ ബസ്സുടമകളുടെ ആവശ്യം അനാവശ്യമെന്ന് പറയുന്നില്ല. അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത് ശബരിമല സീസണിലാണ്. ശബരിമല സീസണിൽ ബസുടമകൾ സമ്മർദതന്ത്രം പ്രയോഗിക്കുകയാണ്. വിദ്യാർഥികളുടെ കൺസഷൻ ചാർജിൻ്റെ കാര്യത്തിൽ പഠനം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഗതാഗത മന്ത്രിക്കെതിരെ ബസുടമകൾ രംഗത്തെത്തി. ശബരിമല സീസണിലെ സമ്മർദ്ദ തന്ത്രമെന്ന പ്രസ്താവന തെറ്റാണ്. ശബരിമല സീസണിൽ എവിടെയാണ് സ്വകാര്യ ബസുകൾക്ക് അനുമതി നൽകാറുള്ളത്. സമരം ഭാഗികമല്ല. എവിടെയും സ്വകാര്യ ബസ് ഓടുന്നില്ല. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെ ചർച്ചയ്ക്കില്ലെന്നും അവര്‍ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം13 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം16 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം20 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം20 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം2 days ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം2 days ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം2 days ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം2 days ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version