Connect with us

കേരളം

കടല്‍ക്ഷോഭം രൂക്ഷമാകുന്നു; വലിയതുറയിലെ കടല്‍പ്പാലം ചെരിഞ്ഞു

Published

on

WhatsApp Image 2021 05 15 at 3.20.10 PM

സംസ്ഥാനത്ത് കടല്‍ക്ഷോഭം അതിരൂക്ഷമായി തുടരുന്നതിനിടെ തലസ്ഥാനത്തെ ചരിത്ര പ്രാധാന്യമുള്ള വലിയതുറ കടല്‍പ്പാലം വന്‍ വിള്ളല്‍ വീണതിനെ തുടര്‍ന്ന് ഒരു വശത്തേക്ക് ചെരിഞ്ഞു. പുലര്‍ച്ചെ 3.30 ഓടെ വലിയ ശബ്ദം കേട്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാരനാണ് പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയത്.

തുടര്‍ന്ന് അവര്‍ തുറമുഖ അധികൃതരെ വിവരം അറിയിച്ചു. വിള്ളലുണ്ടായതിന് പിന്നാലെ പാലത്തിന്റെ പില്ലറുകള്‍ താഴ്ന്നുപോയ അവസ്ഥയിലാണ്. പാലത്തിന്റെ വശങ്ങളിലെ തൂണുകളും പൊട്ടിയിട്ടുണ്ട്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് മത്സ്യബന്ധനം നിരോധിച്ചതിനാല്‍ പാലം ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്.

പാലത്തിന്റെ തുടക്കഭാഗം കഴിഞ്ഞുള്ള ഭാഗം കടലിലേക്ക് താഴ്ന്നിട്ടുണ്ട്. പില്ലറുകള്‍ തകര്‍ന്നതിനാല്‍ പാലത്തിന്റെ ഘടന തന്നെ മാറിപ്പോയ നിലയിലാണ്. ആ ഭാഗത്തെ പില്ലറുകളാണ് ശക്തമായ തിരയടിയേറ്റ് കടലിലേക്ക് താഴ്ന്നത്. പാലത്തിലേക്ക് ജനങ്ങള്‍ കടക്കുന്നത് പൊലീസ് തടഞ്ഞിട്ടുണ്ട്.

തലസ്ഥാനത്തെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നായ വലിയതുറ കടല്‍പ്പാലത്തിന് 50 വര്‍ഷത്തിലധികം പഴക്കമുണ്ട്. കേരളത്തിലെ ആദ്യകാല തുറമുഖങ്ങളിലൊന്നായിരുന്നു ഇത്. എന്നാല്‍, കൊച്ചി പ്രസിദ്ധമായതോടുകൂടി വലിയതുറയുടെ പ്രാധാന്യം കുറഞ്ഞു. ഇന്ന് വലിയതുറ ഒരു ഫിഷിംഗ് വല്ലേജാണ്. കടലില്‍ കപ്പലുകള്‍ക്ക് നങ്കൂരമിട്ട് ചെറുബോട്ടുകള്‍ വഴി സാധനങ്ങള്‍ കരയ്‌ക്കെത്തിക്കുന്നതിനായിട്ടാണ് വലിയതുറ കടല്‍പ്പാലം നിര്‍മിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം27 mins ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം4 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം4 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം23 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version