Connect with us

കേരളം

നിർദ്ദേശം പാലിച്ചില്ലെങ്കിൽ സേവനങ്ങൾ മുടങ്ങും; മുന്നറിയിപ്പുമായി എസ്ബിഐ; ചെയ്യേണ്ടത്

പാൻ കാർഡും ആധാർ കാർഡും 2022 മാർച്ച് 31 ന് മുൻപ് ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്കിങ് സേവനങ്ങൾ ലഭിക്കില്ലെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ. തടസമില്ലാത്ത സേവനങ്ങൾക്കായി ഈ നിർദ്ദേശം പാലിക്കണമെന്നും ബാങ്ക് വ്യക്തമാക്കി. ട്വിറ്റർ വഴിയും ടെക്സ്റ്റ് മെസേജുകളിലൂടെയുമാണ് എസ്ബിഐ ഉപഭോക്താക്കളോട് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് അസാധുവാകും. അതുകഴിഞ്ഞാൽ പിന്നെ ബാങ്കിങ് ഇടപാടുകൾ നടത്താൻ തടസമുണ്ടാകും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള സമയം ബാങ്ക് നീട്ടിയിരുന്നു. 2021 സെപ്തംബർ മാസത്തിൽ അവസാനിക്കേണ്ടിയിരുന്ന തീയതിയാണ് മാർച്ച് 31 വരെ നീട്ടിയത്.

ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.incometaxindiaefiling.gov.in/home സന്ദർശിച്ചാൽ പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാനുള്ള ഓപ്ഷൻ കാണും. ലിങ്ക് ആധാർ എന്ന ഈ ഓപ്ഷനിൽ ക്ലിക് ചെയ്താൽ തുറന്നു വരുന്ന പേജിൽ ആധാർ നമ്പറും പാൻ കാർഡ് നമ്പറും രേഖപ്പെടുത്തണം.

567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് UIDPAN<12-digit Aadhaar><10-digit PAN> എന്ന മാതൃകയിൽ നമ്പറുകൾ രേഖപ്പെടുത്തി ടെക്സ്റ്റ് മെസേജ് അയച്ചും ഇരു നമ്പറുകളും തമ്മിൽ ബന്ധിപ്പിക്കാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം7 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം7 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version