Connect with us

കേരളം

ദേശീയ പാതകളില്‍ ഇനി സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ച് ടോള്‍ പിരിവ്

Published

on

IMG 20231221 WA0010

ദേശീയ പാതകളില്‍ ഉപഗ്രഹ സഹായത്തോടെ ടോള്‍ പിരിവ് ആരംഭിക്കാന്‍ നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ). 2024 മാര്‍ച്ച് മുതല്‍ ജിപിഎസ് അധിഷ്ഠിത ടോള്‍ പിരിവ് സംവിധാനമൊരുക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയില്‍ അറിയിച്ചു.

ടോള്‍ പ്ലാസകളിലെ നിലവിലെ സംവിധാനങ്ങള്‍ക്ക് പകരമാകും ഇത്. ടോള്‍ പ്ലാസകളില്‍ വാഹന തിരക്ക് കുറയ്ക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഇതോടെ സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ച് ടോള്‍ ഈടാക്കാനും സാധിക്കും.

ടോള്‍ പ്ലാസകളില്‍ സമയം കുറയ്ക്കാനാവശ്യമായ നൂതന നേട്ടം ഉപഗ്രഹ സഹായത്തോടെ കൈവരിച്ചതായി ഇന്ത്യ നേരത്തെ ലോക ബാങ്കിനെ അറിയിച്ചിരുന്നു. ലോക ബാങ്കുമായി അടുത്തിടെ നടത്തിയ ചര്‍ച്ചയിലാണ് ഉപഗ്രഹ സഹായത്തോടെ ടോള്‍ പിരിക്കാനാവശ്യമായ സാങ്കേതിക വിദ്യ നടപ്പാക്കുമെന്ന് അറിയിച്ചത്.

ഫാസ്ടാഗ് നടപ്പാക്കുന്നതിലൂടെ ടോള്‍ പ്ലാസകളില്‍ കാത്തുനില്‍ക്കേണ്ട സമയം 47 സെക്കന്‍ഡ് ആയി കുറയ്ക്കാനായി. 714 സെക്കന്‍ഡ് വരെയായിരുന്നു മുമ്പ് ടോള്‍ പ്ലാസകളില്‍ കാത്തുകിടക്കേണ്ടി വന്നിരുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version