Connect with us

കേരളം

അരിക്കൊമ്പന്റെ പേരിൽ പണം പിരിച്ചിട്ടില്ല, തന്നെയും മീരാജാസ്മിനെയും അപകീർത്തിപ്പെടുത്താൻ ശ്രമം: സാറാ റോബിൻ

Published

on

അരിക്കൊമ്പന്‍റെ പേര് പറഞ്ഞ് ഒരു രൂപപോലും പിരിച്ചിട്ടില്ലെന്ന് കെയർ ആന്‍റ് കണ്‍സേണ്‍ ഫോർ അനിമൽസ് എന്ന വാട്സാപ്പ് ഗ്രൂപ്പിന്‍റെ അ‍ഡ്മിൻ സാറാ റോബിൻ. തന്നെയും തന്‍റെ സഹോദരി മീരാ ജാസ്മിനെയും അപകീർത്തിപ്പെടുത്താനാണ് പരാതിക്കാരനായ അഡ്വ. ശ്രീജിത്ത് പെരുമന ശ്രമിക്കുന്നതെന്ന് സാറാ റോബിൻ പറഞ്ഞു. അഡ്വ.ശ്രീജിത്ത് പെരുമനക്കെതിരെ സാറാ റോബിനും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

കെയർ ആന്‍റ് കണ്‍സേണ്‍ ഫോർ അനിമൽസ് എന്ന വാട്സാപ്പ് ​ഗ്രൂപ്പിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നാണ് ഇയാൾ പരാതി നൽകിയത്. കെയർ ആന്‍റ് കണ്‍സേണ്‍ ഫോർ അനിമൽസ് എന്ന ​ഗ്രൂപ് പണപ്പിരിവ് നടത്തിയിട്ടില്ല. അരിക്കൊമ്പനായി ആരുടെയും പക്കൽ നിന്ന് പണം വാങ്ങിയിട്ടില്ല. തന്നെയും കുടുംബത്തെയും സഹോദരി മീരാ ജാസ്മിനെയും അപകീർത്തിപ്പെടുത്താനാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. ശ്രീജിത്തിന്റെ ഫേസ്ബുക്കിൽ തന്നെയും സഹോദരി മീരാ ജാസ്മിനെയും പേരുപറഞ്ഞ് ആരോപണം ഉന്നയിച്ചത്.

കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനിലും തനിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും സാറാ റോബിൻ പറഞ്ഞു. ​ഗ്രൂപ് തുടങ്ങിയ അന്നുമുതൽ ഉണ്ട്. തന്നെ ​ഗ്രൂപ്പിൽ നിന്ന് പുറത്താക്കുകയാണ് ഇയാളുടെ ലക്ഷ്യം. കെയർ ആന്‍റ് കണ്‍സേണ്‍ ഫോർ അനിമൽസ് സൊസൈറ്റി രൂപീകരിക്കാൻ പോകുകയാണ്. നിലവിൽ ഒമ്പതിനായിരത്തോളം അം​ഗങ്ങളുണ്ട്. ഈ ​ഗ്രൂപ്പിനെ തകർക്കുകയാണ് ലക്ഷ്യം. ആരു പണം തന്നു, ആരുടെ അക്കൗണ്ടിൽ നിന്ന് പണം വന്നു എന്ന് ആരോപണം ഉന്നയിച്ചവർ പറയട്ടെയെന്നും സാറ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം7 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം8 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം9 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം10 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം10 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version