Connect with us

കേരളം

സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ വൻ വർദ്ധനവ്; തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തിനിൽക്കെ പുത്തൻ തീരുമാനങ്ങളുമായി സംസ്ഥാന സർക്കാർ

Published

on

5

കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തിനിൽക്കെ സർക്കാർ ജീവനക്കാരെയും ചേർത്ത് നിർത്താൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. തെരഞ്ഞടുപ്പ് മുന്നിൽ കണ്ട് മാത്രം സർക്കാർ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കാനൊരുങ്ങുന്നത്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ കുറഞ്ഞത് 4,650 രൂപയുടെ വർധന ഉറപ്പാക്കിയും വീട്ടുവാടക അലവൻസ് അടിസ്ഥാന ശമ്പളത്തിന്റെ 10 % വരെ നൽകാൻ നിർദേശിച്ചുമുള്ള 11ാം ശമ്പളക്കമ്മിഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയാണ്.

ഇതിന് പുറമെ വീട്ടുവാടക അലവൻസ് (എച്ച്ആർഎ) നിശ്ചിത തുകയ്ക്കു പകരം ഇനി അടിസ്ഥാന ശമ്ബളത്തിന്റെ നിശ്ചിത ശതമാനമാകും. നഗരങ്ങളിൽ 10 %, ജില്ലാ കേന്ദ്രങ്ങളിൽ 8 %, മുനിസിപ്പാലിറ്റി 6 %, പഞ്ചായത്ത് 4 % എന്നിങ്ങനെയാണിത്. കുറഞ്ഞ എച്ച്ആർഎ 1200 രൂപ, കൂടിയത് 10,000 രൂപ. എല്ലാ ജീവനക്കാർക്കും ഇതിന്റെ ഗുണം കിട്ടും.

അതേസമയം ശമ്ബള-പെന്‍ഷന്‍ പരിഷ്‌കരണങ്ങളുടെ ഭാഗമായി സര്‍ക്കാരിന് 4810 കോടി രൂപ അധികബാധ്യത ഉണ്ടാകുമെന്നാണ് കണക്കുകൾ വ്യക്തമാകുന്നത്. അടിസ്ഥാന ശമ്ബളത്തില്‍ 28 % ഡിഎ ലയിപ്പിച്ചു കിട്ടുന്ന തുകയില്‍ 10 % വര്‍ധന വരുത്തിയാണു പുതിയ അടിസ്ഥാന ശമ്ബളം നിര്‍ണയിച്ചത്. ഈ സംഖ്യയിലെത്താന്‍ നിലവിലെ അടിസ്ഥാന ശമ്ബളത്തെ 1.38 കൊണ്ടു ഗുണിച്ചാല്‍ മാത്രം മതി. മറ്റ് അലവന്‍സുകള്‍ കൂടി ചേര്‍ക്കുമ്ബോള്‍ ആകെ ശമ്ബളമായി.

അങ്ങനെ കാര്യങ്ങളെല്ലാം ജീവനക്കാര്‍ക്ക് ഗുണകരമാണ്. ഇതിനൊപ്പമാണ് വമ്ബന്‍ ശമ്ബള വര്‍ദ്ധനയും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ കമ്മിഷന്റെ നിര്‍ദ്ദേശങ്ങളെക്കുറിച്ചു പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ വച്ചേക്കും. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് വാങ്ങി അടുത്ത മാസം പകുതിയോടെ ഉത്തരവിറക്കാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്. നടപടി വേഗത്തിലാക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുന്നത് ഒഴിവാക്കാനും ആലോചനയുണ്ട്.

പ്യൂണിന്റെ കുറഞ്ഞ ശമ്ബളം 25,300 ആവുമ്ബോള്‍ എല്‍ഡി ക്ലാര്‍ക്കിന്റേത് 29150ഉം പൊലീസുകാരന്റേത് 36300 ആയി ഉയരും. എസ് ഐ 53647 രൂപ ശമ്ബളം കൈപ്പറ്റുമ്ബോള്‍ പ്ലസ്‌ടു ടീച്ചര്‍ക്ക് 60,720 രൂപ മാസം കിട്ടും. ഇത് അടിസ്ഥാന ശമ്ബളം മാറുമ്ബോഴുള്ള വര്‍ദ്ധന മാത്രമാണ്. ഇതിനൊപ്പം ഡിഎയും മറ്റ് ആനുകൂല്യങ്ങളും കൂടും. തുടക്കത്തില്‍ ഡിഎയുടെ ശതമാനം കുറവായിരിക്കും. എന്നാല്‍ തൊട്ടടുത്ത വര്‍ഷങ്ങളില്‍ അത് സര്‍ക്കാരിന്റെ താല്‍പ്പര്യത്തിന് അനുസരിച്ച്‌ ഉയരും. അതുകൊണ്ട് തന്നെ ഫലത്തില്‍ വമ്ബന്‍ വര്‍ദ്ധനവ് ജീവനക്കാര്ക്ക് കിട്ടും.

കഴിഞ്ഞ തവണ 12 ശതമാനവും അതിനു മുന്‍പ് 10 ശതമാനവുമായിരുന്നു ശമ്ബള വര്‍ധന. സാധാരണ ഗതിയില്‍ സര്‍വീസ് വെയ്‌റ്റേജ് വഴി 15% അധിക വര്‍ധന കിട്ടുന്നതാണ്. ഇത് ഒഴിവാക്കിയതില്‍ കടുത്ത അതൃപ്തിയിലാണു ജീവനക്കാര്‍. കഴിഞ്ഞ തവണ 15% വരെ സര്‍വീസ് വെയ്‌റ്റേജ് നല്‍കിയിരുന്നു. എങ്കിലും കൂടിയ ശമ്ബളത്തിന് അനുസൃതമായി വര്‍ദ്ധനവ് വരുന്നതിനാല്‍ എല്ലാ ജീവനക്കാര്‍ക്കും കഴിഞ്ഞ ശമ്ബള വര്‍ദ്ധനവിന് കിട്ടിയതിനേക്കാള്‍ കൂടുതല്‍ തുക കിട്ടും.

കഴിഞ്ഞ തവണ 7800 കോടിയുടെ ബാധ്യത ഉണ്ടായിരുന്നത് ഇക്കുറി 4800 കോടിയാക്കി കുറയ്ക്കാന്‍ കഴിഞ്ഞതിന്റെ മുഖ്യ കാരണം സര്‍വ്വീസ് വെയിറ്റേജിലെ മാറ്റമാണ്. പൂര്‍ത്തിയായ ഓരോ വര്‍ഷത്തെ സര്‍വീസിനു അര ശതമാനം അടിസ്ഥാന ശമ്ബളത്തില്‍ വര്‍ധനവ് നല്‍കുമായിരുന്നു. 30 വര്‍ഷത്തെ സര്‍വീസുണ്ടെങ്കില്‍ 15% വരെ സര്‍വീസ് വെയ്‌റ്റേജ് കിട്ടേണ്ടതാണ്. വീട്ടുവാടക അലവന്‍സ് വര്‍ധിപ്പിച്ചതു നഗരങ്ങളിലെ ജീവനക്കാര്‍ക്കു വലിയ നേട്ടമായി. അടിസ്ഥാന ശമ്ബളത്തിന്റെ 10% എന്ന വര്‍ധന ജീവനക്കാര്‍ പ്രതീക്ഷിച്ചതല്ല.

വില്ലേജ് ഓഫീസര്‍മാര്‍ക്ക് 1500 രൂപ സ്പെഷല്‍ അലവന്‍സ് ആയി നല്‍കാന്‍ ശുപാര്‍ശയുണ്ട്. ആരോഗ്യവകുപ്പില്‍ പാരാ മെഡിക്കല്‍ ജീവനക്കാരുടെ ശമ്ബളം ഏകീകരിക്കാനും വര്‍ധന ഏര്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. പെന്‍ഷന്‍ ഗ്രാറ്റുവിറ്റി തുക സീലിങ് 14 ലക്ഷത്തില്‍നിന്ന് 17 ലക്ഷമാക്കാന്‍ ശുപാര്‍ശയുണ്ട്. പെന്‍ഷന്‍ കണക്കാക്കുന്ന രീതിയില്‍ മാറ്റമുണ്ട്. നിലവില്‍ 10 മാസത്തെ ശമ്ബളത്തിന്റെ ശരാശരി കണക്കാക്കുന്നതിന് പകരം, അവസാനം വാങ്ങിയ ശമ്ബളത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കും. പാര്‍ട്ട് ടൈം, കണ്ടിജന്റ് ജീവനക്കാരുടെ കുറഞ്ഞ ശമ്ബളം 11500, കുറഞ്ഞ ശമ്ബളം 22,970 എന്നിങ്ങനെയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം4 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം5 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം6 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം7 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം7 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം24 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version