Connect with us

കേരളം

സജി ചെറിയാൻ വീണ്ടും മന്ത്രി; ഇന്ന് സത്യപ്രതിജ്ഞ

Published

on

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗമായ സജി ചെറിയാൻ വീണ്ടും മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബുധനാഴ്ച വൈകീട്ട് നാലിന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലി കൊടുക്കും. നാലുദിവസത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണർ ഇന്നലെയാണ് അനുമതി നൽകിയത്.

ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസ് നിലനിൽക്കുമ്പോൾ സജി ചെറിയാൻ മന്ത്രിയാകുന്നതുമായി ബന്ധപ്പെട്ട് ഭരണഘടനാവിദഗ്ധരായ മുതിർന്ന അഭിഭാഷകരിൽ നിന്നടക്കം നിയമോപദേശം തേടിയശേഷമാണ് ഗവർണറുടെ തീരുമാനം. മുഖ്യമന്ത്രി നിർദേശിക്കുന്നയാൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാനുള്ള ഭരണഘടന ബാധ്യത നിറവേറ്റുകയാണെന്നാണ് ഇതേക്കുറിച്ച് ഗവർണർ പ്രതികരിച്ചത്.

രാജ്ഭവന്റെ സ്റ്റാൻഡിങ് കോൺസലിനുപുറമെ, ഭരണഘടനാവിദഗ്ധരായ മുതിർന്ന അഭിഭാഷകരിൽ നിന്നടക്കം നിയമോപദേശം തേടിയശേഷമാണ് ഗവർണറുടെ തീരുമാനം. ഭരണഘടനയെ അധിക്ഷേപിച്ചതിന്റെ പേരിൽ രാജിവെച്ചയാൾ ആ കേസ് നിലനിൽക്കുമ്പോൾ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നത്.

അസാധാരണ സാഹചര്യമാണെന്നായിരുന്നു കഴിഞ്ഞദിവസം ഗവർണർ പറഞ്ഞത്. ഈ നിലപാടിൽനിന്ന് അദ്ദേഹം മാറുകയായിരുന്നു. സജി ചെറിയാൻ മന്ത്രിയാകുന്നതിന്റെ ധാർമികവും നിയമപരവുമായ ബാധ്യത ഗവർണർക്കില്ലെന്നായിരുന്നു മുതിർന്ന അഭിഭാഷകരുടെ ഉപദേശം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 mins ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം2 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം2 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം2 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം3 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version