Connect with us

ആരോഗ്യം

കോവിഡ്; സച്ചിൻ ടെൻഡുൽക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

sachin tendulkar

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾക്ക് മുൻപ് കോവിഡ് ബാധിച്ചിരുന്നു. എന്നാൽ ആശങ്ക പെടേണ്ടതില്ലെന്നും ഡോക്ടർമാരുടെ ഉപദേശപ്രകാരം ആശുപത്രിയിലേക്ക് മാറിയതാണെന്നും സച്ചിൻ അറിയിച്ചു.

”പ്രാർഥനകൾക്കും ആശംസകൾക്കും നന്ദി. ഡോക്ടർമാരുടെ ഉപദേശ പ്രകാരം മുൻകരുതൽ പ്രകാരം ആശുപത്രിയിലേക്ക് മാറി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ വീട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. എല്ലാവരും സുരക്ഷിതരായിരിക്കൂ. ലോകകപ്പിന്റെ പത്താം വാർഷിക ദിനത്തിൽ എല്ലാ ഇന്ത്യക്കാർക്കും സഹതാരങ്ങൾക്കും ആശംസകൾ നേരുന്നു’ – സച്ചിൻ കുറിച്ചു.

മാർച്ച് 27നാണ് സച്ചിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ സച്ചിന്‍ തന്നെയാണ് പുറത്തു വിട്ടത്. നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ള താരം സ്വയം ക്വറന്റീനിൽ പ്രവേശിച്ചു. ”കോവിഡ് വരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിരുന്നു. നേരിയ ലക്ഷണങ്ങളോടെ കോവിഡ് പോസിറ്റീവ് ആയിരിക്കുകയാണ്. വീട്ടിലെ മറ്റെല്ലാവരുടേയും ഫലം നെഗറ്റീവാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളനുസരിച്ച് സ്വയം ക്വറന്റീനിലാണ്,”- താരം ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്ത് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും സച്ചിന്‍ നന്ദിയുമറിയിച്ചു.

അടുത്തിടെ സമാപിച്ച വേൾഡ് സേഫ്റ്റി ടി20 സീരീസിൽ സച്ചിൻ കളിച്ചിരുന്നു. ടൂർണമെന്റിൽ സച്ചിൻ നയിച്ച ഇന്ത്യൻ ലെജൻഡ്സാണ് കിരീടം നേടിയത്.

അതേസമയം കോവിഡ് സ്ഥിരീകരിക്കുന്നവര്‍ അക്കാര്യം എന്തിനാണ് ലോകത്തിനു മുന്നില്‍ പരസ്യപ്പെടുത്തുന്നതെന്ന ചോദ്യവുമായി രംഗത്തെത്തിയ മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ വിവാദത്തില്‍. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തനിക്ക് കോവിഡ് പോസിറ്റീവായ കാര്യം അറിയിച്ചതിനു പിന്നാലെയായിരുന്നു ചോദ്യവുമായി പീറ്റേഴ്‌സണ്‍ രംഗത്തെത്തിയത്. എന്നാല്‍ പീറ്റേഴ്‌സണ്‍ ട്വീറ്റിന് മറുപടിയുമായി യുവരാജ് സിങ് രംഗത്തെത്തിയതോടെ സച്ചിന് കോവിഡ് ബാധിച്ച കാര്യം അറിഞ്ഞിരുന്നില്ലന്ന് പീറ്റേഴ്‌സണ്‍ വിശദീകരണവുമായി എത്തി.

‘നിങ്ങള്‍ക്ക് കോവിഡ് ബാധിച്ചതായി എന്തിനാണ് ലോകത്തിനു മുന്നില്‍ വിളിച്ചു പറയുന്നത്. ഇതെന്തുകൊണ്ടാണെന്ന് ആരെങ്കിലും എനിക്ക് പറഞ്ഞു തരാമോ’ എന്നായിരുന്നു പീറ്റേഴ്‌സന്റെ ട്വീറ്റ്. ‘ഇപ്പോള്‍ എന്തുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നത്, ഈ ചിന്ത എന്തുകൊണ്ട് നേരത്തെ തോന്നിയില്ല’ എന്നായിരുന്നു പീറ്റേഴ്‌സണ് യുരാജ്‌സിങ് നല്‍കിയ മറുപടി. തനിക്ക് കോവിഡ് ബാധിച്ച കാര്യം സച്ചിന്‍ ടെൻഡുല്‍ക്കര്‍ പരസ്യനമാക്കിയതിനു പിന്നാലെയായിരുന്നു പീറ്റേഴ്‌സന്റെ ചോദ്യം. ‘കുറച്ച് മുന്‍പാണ് സച്ചിന് കോവിഡ് ബാധിച്ച കാര്യം അറിഞ്ഞത്. ക്ഷമിക്കൂ സച്ചിന്‍. എത്രയും വേഗം സുഖം പ്രാപിക്കട്ടെ’എന്നായിരുന്നു പീറ്റേഴ്‌സന്റെ ട്വീറ്റ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം7 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം11 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം15 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം16 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം16 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം17 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം18 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version