Connect with us

കേരളം

ശബരിമല: കുമളിയില്‍ നിന്ന് 12 പ്രത്യേക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

Published

on

Himachal Pradesh Himachal Pradesh cloudburst 2023 11 17T110849.994

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീര്‍ത്ഥാടകരുടെ യാത്രാ സൗകര്യത്തിനായി പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചതായി കെഎസ്ആര്‍ടിസി. തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ കുമളിയില്‍ 12 കെഎസ്ആര്‍ടിസി ബസുകളാണ് ഒരുക്കിയിരിക്കുന്നത്. നിലവിലുള്ള സര്‍വീസുകളെ ബാധിക്കാത്ത വിധത്തിലാകും പ്രത്യേക സര്‍വീസുകള്‍ പ്രവര്‍ത്തിക്കുക. മണ്ഡലകാലത്തുടനീളം കുമളി ഡിപ്പോയില്‍ നിന്ന് എല്ലാ ദിവസവും പമ്പ ബസ് ഉറപ്പുവരുത്തും. 232 രൂപയാണ് ടിക്കറ്റ് നിരക്ക്. ബസ് നിറയുന്നതനുസരിച്ചാവും ട്രിപ്പ് തുടങ്ങുക. ബസില്‍ 40 യാത്രക്കാരായാല്‍ പുറപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.

കുമളി ടൗണിലെ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആരംഭിച്ചിട്ടുണ്ട്. 04869 223224 എന്ന നമ്പറില്‍ വിവരങ്ങള്‍ ലഭിക്കും. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മൂന്ന് ബസുകള്‍ കൂടിയെത്തുന്നതോടെ പമ്പ സര്‍വീസിനുള്ള ആകെ ബസുകളുടെ എണ്ണം 15 ആയി ഉയരും. തിരക്ക് വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ കൂടുതല്‍ ബസ് അനുവദിക്കുമെന്നും കുമളി ഡിപ്പോ അധികൃതര്‍ അറിയിച്ചു.

കുമളിയില്‍ നിന്നുള്ള പ്രത്യേക സര്‍വീസ് കൂടാതെ വണ്ടിപ്പെരിയാര്‍-സത്രം പാതയില്‍ ഒരു ബസും നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ 6 മണിക്ക് വണ്ടിപ്പെരിയാറില്‍ നിന്ന് യാത്ര തുടങ്ങുന്ന ഈ ബസ് എട്ട് ട്രിപ്പുകള്‍ നടത്തും. രാത്രി 7.10 നാണ് ഈ ബസിന്റെ സത്രത്തില്‍ നിന്നുള്ള അവസാന ട്രിപ്പ്. ഇത് കുമളി ഡിപ്പോ വരെയുണ്ടാകും. കുമളിയില്‍ നിന്നുള്ള പ്രത്യേക സര്‍വീസ് കൂടാതെ തൊടുപുഴയില്‍ നിന്ന് ഒരു ബസും എല്ലാ ദിവസവും പമ്പയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. വൈകീട്ട് ഏഴിന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരത്ത് നിന്നാണ് ഇത് ആരംഭിക്കുക. കുമളി ഡിപ്പോ ഫോണ്‍: 04869 224242.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം2 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം20 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം22 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം24 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version