Connect with us

കേരളം

ശബരിമല തീര്‍ഥാടനം; സര്‍ക്കാര്‍ ചര്‍ച്ച നടത്തണം: ആവശ്യവുമായി കുമ്മനം

Published

on

sabarimala2 1

തിരുവനന്തപുരം:കോവിഡിന്റെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങളില്‍ വിശ്വാസ സമൂഹവുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ശബരിമലയിലെ ആചാരങ്ങളുടെ കാര്യത്തില്‍ തന്ത്രിമുഖ്യന്റെ അഭിപ്രായം കേള്‍ക്കാതെ ഏകപക്ഷീയമായി സര്‍ക്കാരും ദേവസ്വം ബോര്‍ഡും തീരുമാനങ്ങളെടുക്കുന്നത് കീഴ്?വഴക്ക ലംഘനമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ ശബരിമലയിലെ ആചാരങ്ങളുടെ കാര്യത്തില്‍ തന്ത്രിമുഖ്യന്റെ അഭിപ്രായം കേള്‍ക്കാതെ ഏകപക്ഷീയമായി സര്‍ക്കാരും ദേവസ്വം ബോര്‍ഡും തീരുമാനങ്ങളെടുക്കുന്നത് കീഴ്?വഴക്ക ലംഘനമാണ്.മുസ്ലിം – ക്രൈസ്തവ വിഭാഗങ്ങളുടെ പുണ്യദിനങ്ങളിലും, ആഘോഷ ദിനങ്ങളിലും സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ മതമേലധ്യക്ഷന്‍മാരുമായും ജമാഅത്ത് ഭാരവാഹികളുമായും ചര്‍ച്ച ചെയ്യുന്ന സര്‍ക്കാര്‍, ശബരിമലയുടെ കാര്യത്തില്‍ മാത്രം ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നത് ശരിയല്ല. തീരുമാനങ്ങളെല്ലാമെടുത്ത ശേഷം തന്ത്രിമുഖ്യന് മേല്‍ ആ തീരുമാനം അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. അത്തരം ചര്‍ച്ചകള്‍ പ്രഹസനമായി തീരുകയേ ഉള്ളൂ. കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസവും ആചാരവും സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാകയാല്‍ ശബരിമല തന്ത്രി, പന്തളം കൊട്ടാരം, അയ്യപ്പ ഭക്ത സംഘടനകള്‍, വിശ്വാസി സമൂഹം എന്നിവരുമായി ചര്‍ച്ച ചെയ്ത് വേണം അന്തിമ തീരുമാനമെടുക്കാന്‍. യോഗങ്ങളില്‍ തന്ത്രി മുഖ്യനെയോ, ഭക്തജനപ്രതിനിധികളെയോ പങ്കെടുപ്പിക്കാതെയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും തീരുമാനങ്ങള്‍ കൈക്കൊണ്ടത്.കോവിഡ് മഹാമാരിയുെട ആപല്‍ക്കരമായ സമൂഹവ്യാപനത്തെ നിസാരമായി കണ്ട് അനവധാനതയോടെയാണ് സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ദിവസം 1000 പേര്‍ വന്നാലും 10,000 പേര്‍ എത്തിയാലും അത് ഉണ്ടാക്കുന്ന പ്രത്യാഘാതം ഒന്നുതന്നെയാണ്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാവരുമായി ആശയവിനിമയവും ചര്‍ച്ചയും നടത്തണം….

 

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം14 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം16 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം17 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം18 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം18 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version