Connect with us

Uncategorized

സ്വകാര്യ ലാബിലെ ആര്‍ടിപിആര്‍ ടെസ്റ്റ് ചെലവ് നിയന്ത്രിക്കും; മുഖ്യമന്ത്രി

Published

on

press met

സ്വകാര്യ ലാബിലെ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെലവ് നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ ഇതരരോഗികളുടെ ചികിത്സ സര്‍ക്കാരാശുപത്രികളില്‍ തുടങ്ങിയെന്നും സ്വകാര്യാശുപത്രികളിലും ഇത് തുടങ്ങുന്നുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.കൊറോണയുടെ സാമൂഹ്യ വ്യാപനം അറിയാനുള്ള ആന്‍റിബോഡി ടെസ്റ്റും പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെലവ് മറ്റ് ചില സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും നിയന്ത്രിക്കണമെന്ന് വിദഗ്ധസമിതി നല്‍കിയിട്ടുണ്ട്. ഇതില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഐസിഎംആര്‍ അംഗീകരമുള്ള 30 മിനിറ്റിനകം ഫലം വരുന്ന ദ്രുതപരിശോധനാ കിറ്റുകള്‍ കേരളത്തിലും ഉപയോഗിക്കണം എന്ന ശുപാര്‍ശയും പരിഗണിക്കും.

യാത്രാനിയന്ത്രണങ്ങളില്‍ ഇളവ് വന്നപ്പോള്‍ കേരളത്തില്‍ കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം ഗണ്യമായി കൂടി. മെയ് 8-ന് ശേഷമുള്ള കണക്കുകള്‍ ഇത് സൂചിപ്പിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

മെയ് 8-ന് 16 പുതിയ രോഗികള്‍ മാത്രമായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇന്ന് അത് 2697 ആയി. മെയ് 8-വരെ 503 രോഗികളേ ഉണ്ടായിരുന്നുള്ളൂ. യാത്രാ നിയന്ത്രണങ്ങളില്‍ അയവ് വന്നപ്പോള്‍ വിദേശത്ത് നിന്ന് 84,1095 ഇതര സംസംസ്ഥാനങ്ങളില്‍ നിന്ന് 171,089 പേരും കേരളത്തിലെത്തി.

വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ രോഗം ബാധിച്ചവരുണ്ടെങ്കിലും എല്ലാവരെയും സ്വീകരിക്കുക തന്നെയാണ് ചെയ്യുന്നത്. ഇതില്‍ മാറ്റമില്ല. സമ്ബര്‍ക്കത്തിലൂടെ രോഗം പടരുന്നത് തടയും. ഇക്കാര്യത്തില്‍ മുന്‍കരുതലില്ലെങ്കില്‍ രോഗവ്യാപനത്തോത് കൈവിട്ട് പോകും. ഈ ജാഗ്രതയുടെയും മുന്‍കരുതലിന്‍റെയും ഭാഗമായാണ് അവര്‍ പുറപ്പെടുന്നിടത്ത് കൊറോണ പരിശോധന വേണമെന്ന് സര്‍ക്കാര്‍ പറഞ്ഞത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം16 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം17 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം19 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം20 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം20 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version