Connect with us

കേരളം

കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്നാട് യാത്രയ്ക്ക് ആർടിപിസിആർ നിർബന്ധം; വാക്സിൻ എടുത്തവർക്ക് ഇളവ്

covid testing 2

കേരളത്തിൽനിന്നുള്ളവർക്ക് തമിഴ്നാട്ടിൽ പ്രവേശിക്കാൻ വ്യാഴാഴ്ച മുതൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. യാത്രയ്ക്ക് 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം.

അതേസമയം, കോവിഡ് വാക്സീൻ രണ്ടു ഡോസും എടുത്ത് 14 ദിവസം പൂർത്തിയായവർക്ക് ഇളവുണ്ട്.
ഈ വിഭാഗത്തിലുള്ളവർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതി.വിമാന യാത്രക്കാർക്കും നിബന്ധന ബാധകമാണ്. വിമാനത്താളവത്തിലെത്തുമ്പോൾ ശരീര താപനില പരിശോധിക്കും.

ഉയർന്ന താപനിലയുള്ളവരെ റാപ്പിഡ് ആർടിപിസിആർ പരിശോധനയ്ക്കു വിധേയരാക്കും. 13 മിനിട്ടിനുള്ളിൽ ഫലം ലഭിക്കുന്ന പരിശോധനാ സംവിധാനം ചെന്നൈ, തിരുച്ചിറപ്പള്ളി അടക്കമുള്ള വിമാനത്താവളങ്ങളിൽ ഒരുക്കിയിട്ടുണ്ട്.റോഡ് മാർഗം വരുന്നവരെ അതിർത്തിയിൽ വാഹനം തടഞ്ഞു പരിശോധിക്കും.

സർട്ടിഫിക്കറ്റുള്ളവരെ മാത്രമേ കടത്തിവിടൂ. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ലാ ജില്ലകൾക്കും പ്രത്യേക ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. കോയമ്പത്തൂരിൽ മാത്രം 13 ഇടങ്ങളിലാണു കേരളത്തിൽ നിന്നുള്ളവരെ പരിശോധിക്കുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

മാര്‍ക്കോ ലസ്‌കോവിചും ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ചും പടി ഇറങ്ങി

കേരളം1 day ago

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ

കേരളം2 days ago

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു

കേരളം2 days ago

നിലപാട് ആവർത്തിച്ച് ഇന്ത്യ

കേരളം2 days ago

വീടിന്റെ ഷെഡ്ഡിൽ നിർത്തിയിട്ട സ്കൂട്ടറുകൾ കത്തി നശിച്ചു

കേരളം2 days ago

ലോകത്തിലെ ആദ്യത്തെ 3D പ്രിൻ്റഡ് റോക്കറ്റ് എഞ്ചിൻ

കേരളം3 days ago

12 കോടി അടിച്ച ഭാഗ്യവാനെ കണ്ടെത്തി

കേരളം3 days ago

ഭക്ഷ്യ സുരക്ഷാ പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന; പിഴത്തുക ഇരട്ടിയിലധികം

കേരളം3 days ago

മലയാളി വിദ്യാർത്ഥിനി ബംഗളൂരുവിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

കേരളം3 days ago

റൂബിൻ ലാലിൻ്റെ അറസ്‌റ്റ്: പ്രസ് ഫോറം ചാലക്കുടി ഡിഎഫ്‌ഒ ഓഫിസ് മാർച്ച് നടത്തി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version