Connect with us

കേരളം

പോക്സോ കേസിൽ റോയി വയലാട്ടും കൂട്ടാളികളും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ

kerala high court 620x400 1496586641 835x547

മുൻ മിസ് കേരള ഉൾപ്പെടെയുള്ളവരുടെ മരണത്തിനു പിന്നാലെ വിവാദത്തിലായ നമ്പർ 18 ഹോട്ടൽ ഉടമ റോയി വയലാറ്റും കൂട്ടാളികളും പോക്സോ കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ. റോയിയുടെ കൂട്ടാളി സൈജു തങ്കച്ചൻ, സുഹൃത്ത് കോഴിക്കോട് സ്വദേശിനി അഞ്ജലി എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കുമെന്നാണ് വിവരം.

പ്രതികൾ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിൽ തൽക്കാലം അറസ്റ്റില്ലെന്ന നിലപാടിലാണ് പൊലീസ്. പ്രതികൾ മുൻകൂർ ജാമ്യം തേടിയാലും അറസ്റ്റു ചെയ്യാൻ തടസ്സമില്ലെന്നിരിക്കെയാണ് പ്രതികളെ സഹായിക്കും വിധം പൊലീസ് നിലപാട്. നേരത്തേ മോഡലുകൾ മരിച്ച സംഭവത്തിനു പിന്നാലെ റോയി വയലാറ്റിനെ പൊലീസ് തെളിവു നശിപ്പിച്ചതിന് അറസ്റ്റു ചെയ്തിരുന്നെങ്കിലും മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയിരുന്നു.

ചോദ്യം ചെയ്യലിനിടെ റോയിക്കു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ആക്കിയിരുന്നതിനാൽ ജയിലിൽ പ്രവേശിപ്പിച്ചിരുന്നില്ല. സർക്കാർ ഉത്തരവിന് വിരുദ്ധമായി സമയപരിധി കഴിഞ്ഞു മദ്യം വിളമ്പിയെന്നും കായലിലേക്ക് ഹാര്‍ഡ് ഡിസ്‌ക് വലിച്ചെറിഞ്ഞു തെളിവ് നശിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ അറിയിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചു.

അഞ്ജലിയുടെ സ്ഥാപനത്തിലെ ജോലിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്നുള്ള പരാതിയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിൽ നിരവധി പെൺകുട്ടികൾ പരാതിയുമായി മുന്നോട്ടു വന്നിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version