Connect with us

കേരളം

ഇന്ന് അവലോകനയോഗം; നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കാം

Published

on

covid testing 2

കോവിഡ് വ്യാപനം വർധിക്കുന്നുവെന്ന വിലയിരുത്തലിൽ പ്രാദേശിക നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാ‍ർ ഒരുങ്ങുന്നു. രോഗസ്ഥിരീകരണ നിരക്ക് 15ൽ കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളിൽ കർശന നിയന്ത്രണം വേണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിലപാട്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമെടുക്കും.

നിലവിൽ രോഗസ്ഥിരീകരണ നിരക്ക് 24നു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളുളളത്. കഴിഞ്ഞ ഒരാഴ്ചയോളമായി സംസ്ഥാന തലത്തിലുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10നു മുകളിലാണ്. ടിപിആർ 15നു മുകളിലുള്ള സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങളും 10നും 15നുമിടയിൽ ലോക്ഡൗൺ സമാന നിയന്ത്രണങ്ങളും ഏർപ്പെടുത്താനും ആലോചനയുണ്ട്. ടിപിആര്‍ അഞ്ചിനു താഴെയുളള പ്രദേശങ്ങളില്‍ മാത്രം ഇളവുകള്‍ പരിമിതപ്പെടുത്തും.

അതേസമയം, തൊഴില്‍ മേഖലയേക്കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം കൈക്കൊള്ളുക. ജൂണ്‍ 21ന് 9.63 ആയി ടിപിആര്‍ താഴ്ന്നിരുന്നു. ഈയാഴ്ച ഏഴിനു താഴെയെത്തുമെന്ന കണക്ക് കൂട്ടലുകള്‍ തെറ്റി. ഇതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍. നിരക്ക് 5 ശതമാനത്തിലെത്തിയാൽ മാത്രമേ രോഗം നിയന്ത്രണ വിധേയമെന്നു പറയാനാകൂവെന്നാണ് ആരോഗ്യ വകുപ്പ് നിലപാട്. അതുകൊണ്ടു തന്നെനടപടികള്‍ കടുപ്പിക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ അഭിപ്രായം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം16 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം20 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version