Connect with us

Uncategorized

റിലയൻസിന് ‘കേര’യുടെ വിതരണച്ചുമതല: ചെറുകിട കച്ചവടക്കാർ പ്രതിസന്ധിയിൽ

Published

on

സംസ്ഥാന സർക്കാർ സ്ഥാപനമായ കേരാഫെഡിന്റെ ഉത്പന്നമായ കേര വെളിച്ചെണ്ണയുടെ വിതരണ ചുമതലക്കാരായി റിലയൻസ് എത്തിയതോടെ ചെറുകിട കച്ചവടക്കാർ പ്രതിസന്ധിയിൽ.

സംസ്ഥാനത്ത് നല്ല ഡിമാൻഡുള്ള കേര വെളിച്ചെണ്ണയ്ക്ക് 125 വിതരണക്കാരാണുണ്ടായിരുന്നത്. ഏതാണ്ട് 38,000 ചെറുകിട കച്ചവടക്കാർ വഴിയാണ് ഇത് വിൽപ്പന നടത്തിയിരുന്നത്. ചെറുകിട കച്ചവടക്കാർക്ക് ഒമ്പത് ശതമാനം ലാഭം കിട്ടുന്ന രീതിയിലായിരുന്നു വിതരണം. എന്നാൽ കേരയുടെ വിൽപ്പന ചുമതല റിലയൻസിനെ കൂടി ഏൽപ്പിക്കാനുള്ള കേരാഫെഡിന്റെ തീരുമാനം ചെറുകിടക്കാർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. 14 ശതമാനം മാർജിനാണ് ഈ ഉത്പന്നത്തിന് കേരാഫെഡ് നൽകുന്നത്.

റിലയൻസിന് സ്വന്തം ഔട്ട്ലെറ്റുകളും ഓൺലൈൻ വിപണന സംവിധാനവുമുള്ളതിനാൽ കുറഞ്ഞ വിലയ്ക്ക് നേരിട്ട് ഉപഭോക്താവിന് നൽകാനാവും. ചെറുകിടക്കാർക്ക് ഇവരുമായി മത്സരിച്ച് നിൽക്കാനാവില്ല. ലോക്ഡൗൺ കാലത്താണ് ഇത് വലിയ തിരിച്ചടിയായത്. റിലയൻസ് കമ്പനി, കേര വെളിച്ചെണ്ണ ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് വലിയ രീതിയിൽ മാർജിൻ കുറച്ച് വിൽപ്പന നടത്തി. എന്നാൽ, ഇതിനനുസരിച്ച് വില കുറയ്ക്കാൻ ചെറുകിടക്കാർക്ക് കഴിയാതായി. ചെറുകിട കച്ചവടക്കാർ കളം വിടേണ്ട സ്ഥിതിയാണെന്ന് കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.

റിലയൻസ് പോലുള്ള വൻ കമ്പനികൾക്ക് വിതരണ ചുമതല നൽകുമ്പോൾ, കേരളത്തിലെ ചെറുകിട മേഖല തകർന്നുപോകുമെന്നും ഇക്കാര്യത്തിൽ ചെറുകിടക്കാരെ കൂടി ചേർത്ത് നിർത്തുന്നതിന് സർക്കാർ സംവിധാനമൊരുക്കണമെന്നും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version