Connect with us

ക്രൈം

ലഹരിമരുന്നിന് അടിമയാക്കി പീഡനം; പതിനാലുകാരിയെ പീഡിപ്പിച്ചത് ഏഴ് പേര്‍

Published

on

71

പതിനാല് വയസുകാരിയെ ലഹരിമരുന്നിന് അടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കഴിഞ്ഞ എട്ട് മാസമായി ഏഴ് പ്രതികളും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വിവരം. പെൺകുട്ടിയുടെ വീട്ടിലെത്തി നിരവധി തവണയാണ് ഇവർ പീഡനത്തിനിരയാക്കിയത്. കേസിലെ മുഖ്യപ്രതിയായ യുവാവാണ് മറ്റുള്ളവർക്ക് പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്‌ത് നൽകിയതെന്നും പൊലീസ് വ്യക്തമാക്കി.

പീഡനത്തിനിരയായ ഒമ്പതാം ക്ലാസുകാരി ബന്ധുവായ പെൺകുട്ടിയോട് കാര്യങ്ങൾ തുറന്നുപറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് ബന്ധുക്കൾ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചതിന് പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഏഴ് പ്രതികളാണ് കേസിലുള്ളത്. ഇതിൽ തൂവ്വക്കാട്, തെയ്യാല സ്വദേശികളായ 22കാരനെയും 23കാരനെയും പൊലീസ് കഴിഞ്ഞദിവസം എറണാകുളത്ത് നിന്ന് പിടികൂടിയിരുന്നു.

നിലവിൽ മുഖ്യപ്രതിയടക്കം ബാക്കി അഞ്ച് പ്രതികളും ഒളിവിലാണ്. ലോക്ക്‌ ഡൗൺ സമയത്താണ് കേസിലെ ഒന്നാം പ്രതിയായ യുവാവ് ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയെ പരിചയപ്പെടുന്നത്. പ്രദേശവാസിയായ ഇയാൾ പെൺകുട്ടിയുമായി നിരന്തരം ചാറ്റ് ചെയ്‌ത് ബന്ധം സ്ഥാപിച്ചു. തുടർന്ന് പെൺകുട്ടിക്ക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിമരുന്നുകളും എത്തിച്ചുനൽകി. വീടിന്‍റെ മതിലിൽ ഒളിപ്പിച്ചും മറ്റുമാണ് പെൺകുട്ടിക്ക് കഞ്ചാവ് കൈമാറിയത്.

കൽപകഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്‍പന നടത്തിയിരുന്ന ഇയാള്‍ പിന്നീട് പതിവായി കഞ്ചാവ് നൽകി പെൺകുട്ടിയെ ലഹരിക്ക് അടിമയാക്കുകയായിരുന്നു. വീട്ടുകാരറിയാതെ പലസമയത്തും വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ സുഹൃത്തുക്കളായ ആറുപേർക്കും പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്‌തു. കഞ്ചാവ് വിൽപ്പനയിലൂടെ ഇയാളുമായി സൗഹൃദത്തിലായവരാണ് പിന്നീട് പെൺകുട്ടിയെ പീഡിപ്പിച്ചത്. ലഹരിക്ക് അടിമയാക്കി മാറ്റിയ ശേഷമായിരുന്നു ഒമ്പതാം ക്ലാസുകാരിയെ ഏഴംഗ സംഘം ചൂഷണം ചെയ്‌തത്. പ്രതികൾ കൽപ്പകഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും ഉള്ളവരാണെന്നാണ് വിവരം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 mins ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം4 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം5 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം5 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം7 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം7 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം22 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം23 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version