Connect with us

കേരളം

എല്‍ദോസിനെ സസ്‌പെന്റ് ചെയ്ത് കെപിസിസി

പീഡന കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു. കെപിസിസി, ഡിസിസി അംഗത്വത്തില്‍ നിന്ന് ആറുമാസത്തേക്കാണ് സസ്‌പെന്റ് ചെയ്തത്. വിഷയത്തില്‍ എല്‍ദോസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് പാര്‍ട്ടി നടപടി.

കഴിഞ്ഞദിവസം, പാര്‍ട്ടിക്ക് എല്‍ദോസ് വിശദീകരണം നല്‍കിയിരുന്നു. താന്‍ നിരപരാധിയെന്നും ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു എല്‍ദോസിന്റെ വിശദീകരണം. കേസ് രാഷ്ട്രീയ പ്രേരിതമാണ്. പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിക്കും മുന്‍പ് തന്റെ ഭാഗം കൂടി കേള്‍ക്കാന്‍ തയ്യാറാവണമെന്ന് എല്‍ദോസ് കെപിസിസിക്ക് നല്‍കിയ വിശദികരണത്തില്‍ പറയുന്നു. വക്കീല്‍ മുഖേനയൊണ് എല്‍ദോസ് വിശദീകരണം നല്‍കിയത്.

ഒരു പിആര്‍ ഏജന്‍സി എന്ന നിലയിലാണ് യുവതിയെ പരിചയപ്പെടുന്നത്. തനിക്കെതിരെ യുവതി നല്‍കിയ ബലാത്സംഗ പരാതി തീര്‍ത്തും വ്യാജമാണ്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വിശദീകരണത്തില്‍ പറയുന്നു. തനിക്കെതിരായ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും നിലനില്‍ക്കുന്നതല്ല. തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കാനാകുമെന്നും വിശദീകരണക്കുറിപ്പില്‍ പറുയുന്നു.

യുവതിക്കെതിരെ പല പൊലീസ് സ്‌റ്റേഷനുകളിലും നിരവധി കേസുകള്‍ നിലവിലുണ്ട്. അതിന്റെ പൂര്‍ണവിവരങ്ങളും പകര്‍പ്പുകളും വിശദീകരണത്തിനൊപ്പം നല്‍കിയിട്ടുണ്ട്. നേരത്തെയും യുവതി പലര്‍ക്കുമെതിരെ ഇത്തരത്തില്‍ വ്യാജപരാതി നല്‍കിയിട്ടുണ്ട്. അത്തരത്തില്‍ ഒരുപരാതിയാണ് ഇത് എന്നും എല്‍ദോസ് പറയുന്നു. കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെ, ഒളിവിലായിരുന്ന എല്‍ദോസ് വീട്ടില്‍ തിരിച്ചെത്തി. എല്‍ദോസിനെയും സഹായികളെയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version