Connect with us

കേരളം

ഇരട്ട വോട്ട്; രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്

Published

on

1604494864 106705174 RAMESHCHENNITHALA 2

ഇരട്ടവോട്ടിനെതിരെ കോടതിയില്‍ പോരാട്ടം തുടരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്. തൃപ്പെരുന്തുറ പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമാണ് രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയ്ക്ക് വോട്ടുള്ളത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെയും അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മരുമകളുടേയും വോട്ട് ഹരിപ്പാട് നഗരസഭയിലേക്ക് മാറ്റിയിരുന്നു. നേരത്തെ ചെന്നിത്തലക്ക് തൃപ്പെരുന്തുറ പഞ്ചായത്തില്‍ ആയിരുന്നു വോട്ടുണ്ടായിരുന്നത്.

നഗരത്തിലെ അദ്ദേഹത്തിന്റെ ക്യാമ്പ് ഓഫീസ് അഡ്രസിലേക്ക് വോട്ട് മാറ്റുകയായിരുന്നു. ഇതനുസരിച്ച് നഗരസഭയിലെ 51-ാം ബൂത്തിലാണ് വോട്ടുള്ളത്. എല്ലാവരുടേയും വോട്ടുകള്‍ ഇങ്ങോട്ട് മാറ്റിയെങ്കിലും രമേശിന്റെ അമ്മയുടെ വോട്ട് ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 152-ാം ബൂത്തിലെ വോട്ടറായി ദേവകിയമ്മയുടെ പേര് നിലവിലുണ്ട്. ഇതോടൊപ്പം നഗരസഭയിലും ദേവകിയമ്മയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

കുടുംബാംഗങ്ങളുടെ വോട്ട് നഗരസഭയിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കിയിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഉദ്യോഗസ്ഥരുടെ പിഴവ് കൊണ്ടാണ് ഇപ്പോഴും അമ്മയുടെ വോട്ട് പഞ്ചായത്തില്‍ തുടരുന്നതെന്ന് രമേശ് ചെന്നിത്തല പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം23 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം23 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം1 day ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം1 day ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം1 day ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version