Connect with us

കേരളം

രാജ്യസഭ തിരഞ്ഞെടുപ്പ് പുതിയ നിയമസഭ നിലവില്‍ വന്നശേഷം;പ്രതിപ്രകാരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

election

സംസ്ഥാനത്ത് രാജ്യസഭ തിരഞ്ഞെടുപ്പ് എന്ന് നടത്തുമെന്ന് വ്യക്തമാക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. നിലവിലെ അംഗങ്ങളുടെ കാലാവധി പൂര്‍ത്തിയാകുന്ന ഈ മാസം 21ന് മുൻപ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് കമ്മിഷന്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്.

രാജ്യസഭാംഗങ്ങളുടെ ഒഴിവ് നികത്താത്തത് സഭയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമോ എന്നുളളതാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഥമ പരിഗണനാ വിഷയമെന്നും കമ്മിഷന്‍ കോടതിയെ അറിയിച്ചു.
ഏത് നിയമസഭയിലെ അംഗങ്ങള്‍ മുഖേന തിരഞ്ഞെടുപ്പ് നടത്തണം എന്നുളളത് പ്രധാന ഘടകം അല്ല. കേരളത്തിലേതിന് സമാനമായ സാഹചര്യത്തില്‍ രാജ്യസഭ തിരഞ്ഞെടുപ്പ് എങ്ങനെ നടത്തുമെന്നത് സംബന്ധിച്ച്‌ നിയമത്തില്‍ വ്യക്തതയില്ല.

കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ കേന്ദ്ര നിയമ മന്ത്രാലയം ശുപാര്‍ശ ചെയ്തു. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തില്‍ നിലവിലെ നിയമസഭാംഗങ്ങള്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത് ഉചിതമാകില്ലെന്ന് നിയമ മന്ത്രാലയം ശുപാര്‍ശയില്‍ പറഞ്ഞു.

പുതിയ നിയമസഭയിലാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ യഥാര്‍ത്ഥ ജനഹിതം പ്രതിഫലിപ്പിക്കുന്നതെന്നും നിയമമന്ത്രാലയത്തിന്റെ കത്തില്‍ പറയുന്നു. പുതിയ നിയമസഭ രൂപീകരിച്ച ശേഷം തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന് നിയമോപദേശവും ലഭിച്ചു. എന്ന് തിരഞ്ഞെടുപ്പ് നടത്തണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version