Connect with us

ആരോഗ്യം

സംസ്ഥാനത്ത് തുലാവര്‍ഷത്തിന്റെ വരവ് വൈകുന്നു

Published

on

20201022 153032

സംസ്ഥാനത്ത് തുലാവര്‍ഷത്തിന്റെ വരവ് വൈകുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ച്ചയായി രൂപം കൊളളുന്ന ന്യൂനമര്‍ദ്ദങ്ങളാണ് ഇതിന് കാരണമെന്ന് കാലാവസഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവില സാഹചര്യത്തില്‍ തുലാവര്‍ഷം അടുത്ത മാസം ആദ്യം കേരളത്തില്‍ എത്തുമെന്നാണ് വിലിയരുത്തല്‍

ജൂണ്‍ ഒന്നിന് കേരളത്തില്‍ എത്തുന്ന കാലവര്‍ഷം ഒക്ടോബര്‍ പതിനഞ്ചോടെ പിന്‍വാങ്ങുകയും തുലാവര്‍ഷം എത്തുകയുമാണ് പതിവ്. സെപ്റ്റംബര്‍ 28 മുതല്‍ ഉത്തരേന്ത്യയില്‍ നിന്ന് കാവര്‍ഷത്തിന്റെ പിന്‍മാറ്റം തുടങ്ങിയിരുന്നു. എന്നാല്‍ ലാലീന പ്രതിഭാസത്തിന്റെ പശ്ചാത്തലത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ച്ചയായി ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടുകയാണ്.

നിലവില്‍ ഒഡീസ ആന്ധ്ര തീരത്തുള്ള ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് അതിതീവ്രന്യൂമര്‍ദ്ദമായേക്കും. തുലാവര്‍ഷത്തിന്റെ വരവിന് നിര്‍ണ്ണായകമാകുന്ന കഴിക്കന്‍ കാറ്റിന്റെ ദീശമാറ്റം ഈ മാസം അവസാനത്തോടെ ഉണ്ടാകുമെന്നാണ് സൂചന.

തുലവര്‍ഷത്തിന്റെ വരവ് വൈകിയതോടെ സംസ്ഥനത്ത് ഈ മാസം ലഭിക്കേണ്ട മഴയില്‍ ഇതുവരെ 7 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ 1 മുതല്‍ ഇന്ന് വരെ 212 മി.മി മഴ ലഭിക്കേണ്ട സ്ഥാനത്ത് 198 മി.മി മഴയാണ് പെയ്തത്.

തുലാവര്‍ഷത്തിന്റെ ആരംഭം അടുത്ത മാസം ആദ്യ വാരത്തിലേക്ക് നീണ്ടാലും സീസണില്‍ ലഭിക്കേണ്ട മഴയില്‍ കാര്യമായ കുറവുണ്ടാകില്ലെന്നാണ് കാലാവസഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version