Connect with us

കേരളം

കോട്ടയത്ത് മഴക്കെടുതി ഗുരുതരം; മൂന്നിലവ് പഞ്ചായത്തില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

കോട്ടയം ജില്ലയുടെ മലയോരമേഖലകളില്‍ ഇന്നലെ തുടങ്ങിയ മഴ ഇന്നും ശക്തമായി തുടരുന്നു. രാത്രിയില്‍ മഴ കുറച്ച് ശമിച്ചെങ്കിലും ഇന്ന് രാവിലെ 11 മണിയോടെ വീണ്ടും ശക്തമായി. ഗുരുതരമായ സാഹചര്യമാണ് കോട്ടയം ജില്ലയുടെ മലയോരമേഖലയില്‍ നിലനില്‍ക്കുന്നതെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കോട്ടയം മൂന്നിലവ് പഞ്ചായത്തില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായതായി സംശയിക്കുന്നു. ഇന്നലെ വാകക്കാട് തോട് കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് ടൗണില്‍ വെള്ളം കയറിയിരുന്നു. ഇന്ന് രാവിലെയോടെ ടൗണില്‍ നിന്ന് വെള്ളം പിന്‍വാങ്ങാന്‍ തുടങ്ങി. എന്നാല്‍ ഉച്ചയോടെ വീണ്ടും ടൗണില്‍ വെള്ളം കയറുകയായിരുന്നു. മൂന്നിലവില്‍ 11 പേരടങ്ങിയ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്.

ഏന്തയാര്‍ മൂപ്പന്‍മല ഭാഗത്ത് ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് കൂട്ടിക്കല്‍ സ്വദേശി ഒഴുക്കില്‍പ്പെട്ടു. കൂട്ടിക്കല്‍ ചപ്പാത്തില്‍ പ്രദേശവാസിയായ റിയാസാണ് ഒഴുക്കില്‍പ്പെട്ടത്. ശക്തമായ മഴ തുടരുന്നത് മൂലം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുകയാണ്. കയര്‍ കെട്ടി ചപ്പാത്തിലൂടെ ഒഴുകി വരുന്നത് ശേഖരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് ഒഴുക്കില്‍പ്പെട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കഴിഞ്ഞവര്‍ഷം ഉരുള്‍പൊട്ടല്‍ ഉണ്ടായ കൂട്ടിക്കലില്‍ ജാഗ്രത കര്‍ശനമാക്കി. പുല്ലുകയാറില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കൂട്ടിക്കല്‍ ചപ്പാത്തില്‍ വെള്ളം കയറിയത്. മഴ മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. അപകട സാധ്യതാ മേഖലയിലുള്ളവര്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മീനച്ചിലാറിലും മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മുണ്ടക്കയം കോസ് വേയില്‍ വെള്ളം കയറിയിട്ടുണ്ട്. ഈരാറ്റുപേട്ട നഗരത്തിലും വെള്ളം കയറി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം42 mins ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം2 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം3 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം3 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം20 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം22 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം23 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം1 day ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version