Connect with us

കേരളം

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാൻ റെയില്‍വേ

Published

on

rpf checking

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇറക്കി റെയില്‍വേ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്ന കുറ്റകൃത്യങ്ങളുടെ വിശാദാംശങ്ങള്‍ ശേഖരിക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് നിര്‍ദ്ദേശം നല്‍കി. റെയില്‍വേയുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങള്‍ നടത്തിയവരുടെ ഡാറ്റാബേസ് ശേഖരിക്കാനും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ ഉപയോഗിച്ച് അശ്ലീല വീഡിയോകളും മറ്റും ഡൗണ്‍ലോഡ് ചെയ്യുന്നില്ല എന്ന് സേവന ദാതാക്കളുമായി ബന്ധപ്പെട്ട് ഉറപ്പാക്കണം. ഉപയോഗ ശൂന്യമായി കിടക്കുന്ന പ്ലാറ്റ്‌ഫോമുകള്‍, യാര്‍ഡുകള്‍, കെട്ടിടങ്ങള്‍, ക്വാര്‍ട്ടേഴ്‌സുകള്‍, സംരക്ഷിതമല്ലാത്തതോ ശ്രദ്ധിക്കപ്പെടാത്തതോ ആയ ഒറ്റപ്പെട്ട സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ തുടങ്ങിയവ എത്രയും പെട്ടെന്നു തന്നെ പൊളിച്ചുമാറ്റണമെന്നും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഡിജി അരുണ്‍ കുമാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ആവശ്യപ്പെട്ടു.

ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതുവരെ കര്‍ശനമായ നിരീക്ഷണം ഇവിടങ്ങളില്‍ ഉണ്ടാകണം. ട്രെയിന്‍ എത്തുമ്പോഴോ സ്റ്റേഷനുകളില്‍ നിന്ന് പുറപ്പെടുമ്പോഴോ ലേഡീസ് കംപാര്‍ട്ടുമെന്റ് സൂക്ഷ്മമായി നിരീക്ഷിക്കാനും പ്ലാറ്റ്‌ഫോമുകളില്‍ സുരക്ഷ ഉറപ്പാക്കാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബലാത്സംഗം ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങള്‍ എല്ലാ പോസ്റ്റ് കമാന്‍ഡര്‍മാര്‍ക്കും ലഭിക്കണം. അത്തരം കുറ്റകൃത്യങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും കുറ്റവാളികളുടെ ഫോട്ടോകള്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version