ആരോഗ്യം
രാജ്യത്ത് തീവണ്ടി ഗതാഗതം ഉടനില്ല; ഓഗസ്റ്റ് 12 വരെ സര്‍വ്വീസ് റദ്ദാക്കി
ന്യൂഡല്‍ഹി: രാജ്യത്ത് തീവണ്ടി ഗതാഗതം ഉടനെ ഉണ്ടാകില്ലെന്ന് റെയില്‍വെ ബോര്‍ഡ്. രാജ്യത്ത് കൊറോണവൈറസ് മഹാമാരി വ്യാപിക്കുന്നതിനെ തുടര്‍ന്നാണ് തീവണ്ടി ഗതാഗതം ഓഗസ്റ്റ് 12 വരെ റദ്ദാക്കിയത്.പാസഞ്ചര്‍ സര്‍വീസുകള്‍, മെയില്‍/ എക്‌സ്പ്രസ് തീവണ്ടികള്‍, സബര്‍ബന്‍ സര്‍വീസുകള്‍ എന്നിവയാണ് റദ്ദാക്കിയത്.പാസഞ്ചര്‍ സര്‍വീസുകള്‍, മെയില്‍/ എക്‌സ്പ്രസ് തീവണ്ടികള്‍, സബര്‍ബന്‍ സര്‍വീസുകള്‍ എന്നിവയാണ് റദ്ദാക്കിയത്.കൂടാതെ, ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 12 വരെ ബുക്ക് ചെയ്ത എല്ലാ സാധാരണ സമയപരിധിയിലുള്ള തീവണ്ടികളുടെ ടിക്കറ്റുകള്‍ റദ്ദാക്കി. ടിക്കറ്റ് ബുക്ക് ചെയ്തവരുടെ തുക തിരികെ നല്‍കും. എന്നാല്‍. 230 പ്രത്യേക തീവണ്ടികള്‍ ഓടും. പ്രത്യേക രാജധാനി, പ്രത്യേക മെയില്‍/ എക്‌സ്പ്രസ് തീവണ്ടികള്‍ മെയ് 12, ജൂണ്‍ 1 എന്നീ തിയതികളിലാണ് ആരംഭിച്ചത്. ഈ ആഴ്ച ആദ്യം, ഏപ്രില്‍ 14 നു മുമ്പോ അന്നോ ബുക്ക് ചെയ്ത എല്ലാ സാധാരണ ട്രെയിന്‍ ടിക്കറ്റുകളുടെയും തുക തിരികെ നല്‍കാന്‍ തീരുമാനിച്ചിരുന്നു.