Connect with us

കേരളം

കൊച്ചിയിലെ 11 ഹോട്ടലുകളിൽ പരിശോധന; ദിവസങ്ങൾ പഴകിയ ഭക്ഷണം പിടികൂടി

Published

on

കളമശ്ശേരിയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണം പിടികൂടി.11 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ നാലിടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തി. ചൈനീസ്, കോൺടിനെന്‍റൽ, അറബിക് എന്നീ പേരുകളിൽ കളമശ്ശേരി എച്ച്എംടി ജംഗ്ഷനിലെ താൽ, ബറക്ക മന്തി, ന്യൂ, കൂനംതെയിലെ മന്തി കിംഗ് എന്നീ ഹോട്ടലുകളിലെല്ലാം നൽകിയിരുന്നത് പഴകിയ ഭക്ഷണം.

കളമശ്ശേരി നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണം പിടികൂടിയത്. ഷവർമ, അൽഫാം, മന്തി തുടങ്ങിയവയാണ് പിടിച്ചെടുത്തവയിൽ കൂടുതലും. പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഭക്ഷണം പാകം ചെയ്തിരുന്നതെന്നും കണ്ടെത്തി. നിരോധിത പ്ലാസ്റ്റിക് കൂടുകളിൽ സൂക്ഷിച്ച ഭക്ഷ്യോത്പന്നങ്ങളും ഇവിടങ്ങളിൽ നിന്ന് പിടിച്ചെടുത്തു.

ചായക്കടകൾ, ഹോട്ടലുകൾ, മീൻ കടകൾ തുടങ്ങി ഇടങ്ങളിലായിരുന്നു പരിശോധന. ഇതിൽ എച്ച്എംടി ജംഗ്ഷനിലെ മീൻ കടയിൽ നിന്ന് പഴകിയ മീൻ പിടികൂടി. പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത സ്ഥാപനങ്ങൾക്കെല്ലാം നോട്ടീസ് നൽകി. ആദ്യനടപടി എന്ന നിലയിൽ ഇവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം4 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം4 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version